തൃശൂർ: യു.ഡി.എഫ് കൺവീനറും ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30ഒാടെയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പുലർച്ചെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി പുറപ്പെട്ടപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ആൻജിയോപ്ലാസ്റ്റി സർജറിക്ക് വിധേയനാക്കിയ ശേഷം 48മണിക്കൂർ നിരീക്ഷണത്തിനായി അദ്ദേഹത്തെ ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബെന്നി ബെഹനാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.