sruthi-

യു.കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വർഷത്തെ കലാവിരുന്നിന് യോർക്ക്ഷയറിലെ ബാൺസ്ലിയിൽ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 മുതൽ ബാൺസ്ലിയിലെ ഹൊറൈസൻ കമ്മ്യുണിറ്റി
കോളേജിൽ വച്ച് നടക്കുന്ന വാർഷികദിനാഘോഷത്തിൽ പ്രമുഖ മലയാള ചരിത്രകാരനും വിമർശകനുമായ ശ്രീ പി. കെ. രാജശേഖരൻ, പ്രശസ്ത മോഹിനിയാട്ടം നർത്തകി ശ്രീമതി ഗോപിക വർമ്മ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.

യു. കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു. 'കാവ്യപ്രയാണം' എന്ന നൃത്തനാടകം, 'കാപ്പിച്ചിനോ' എന്ന സംഗീമേള, ഹാസ്യനാടകം എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥിയുമായി അഭിമുഖവും ശ്രീമതി ഗോപിക വർമ്മയുടെ 'ദാസ്യം' എന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത കവി ശ്രീ ഒ.എൻ.വി. കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിനഞ്ചാമത് വാർഷിക ദിനാഘോഷമാണ് മെയ് 5 ഞായറാഴ്ച്ച ബാൺസ്ലിയിലെ ഹൊറൈസൻ കമ്മ്യുണിറ്റി കോളേജിൽ വച്ച് നടക്കുന്നത്.