mammootty

2009ലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. പത്തുവർഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖ് വീണ്ടും പോക്കിരിരാജയുടെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ ഒരു ആക്ഷൻമാസ് ചിത്രം പ്രതീക്ഷിക്കെമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

പോക്കിരിരാജയിലെ പ്രധാന താരങ്ങളെല്ലാം മധുരരാജയിൽ അണിനിരക്കുമ്പോഴും പ്രേക്ഷകരുടെ ആകാംഷ പൃഥ്വി ഇത്തവണയും മമ്മൂട്ടിക്കൊപ്പം ഉണ്ടാകുമോ എന്നായിരുന്നു. എന്നാൽ അണിയറ പ്രവർത്തകരാരും ഒരു തരത്തിലുള്ള പ്രതികരണവും നടത്തിയിരുന്നില്ല. ബോളിവുഡ് താരം കൂടാതെ സണ്ണി ലിയോണുമായുള്ള ഗാനരംഗത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങളും വൈറലായിരുന്നു.

madhuraraja

മധുരരാജയുടെ പോസ്റ്റ‌ർ പുറത്തിറക്കിയപ്പോൾ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ് പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയാവുകയും ചെയ്തു. അതോടെ പ്രേക്ഷകരുടെ സംശയം വളരുകയായിരുന്നു. പൃഥ്വിയെ കിട്ടാത്തതുകൊണ്ട് ജയിനെ വച്ച് അനിയൻ കഥാപാത്രത്തെ ഒപ്പിച്ചതാണോ എന്ന് പോലും ചോദിച്ചവരുണ്ട്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി തന്നെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്.

പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പൃഥിരാജ് എത്താത്തതിന്റെ കാരണം അദ്ദേഹം തന്നെ പ്രേക്ഷകരോട് വ്യക്തമാക്കി. 'പോക്കരിരാജയിൽ എന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാൽ അയാൾ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാൽ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാൻ കഴിഞ്ഞില്ല.' അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ തമാശരൂപേണയുള്ള മറുപടി. ഇത് പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ലെന്നും രാജയുടെ രണ്ടാം വരവാണെന്നും മമ്മൂട്ടി വ്യക്തമാക്കി.

നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, സുരാജ് വെ‌ഞ്ഞാറമൂട്, തുടങ്ങി പോക്കിരിരാജയിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം മധുരരാജയിലും ഉണ്ടാകും. ഏപ്രിൽ 12നാണ് മധുരരാജ തീയേറ്ററുകളിലെത്തുന്നത്.