yogi

ലക്‌നൗ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമ‍ർശിച്ച് ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. മുസ്ലീം ലീഗ് വൈറസാണെന്നും കോൺഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണം എന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

''മുസ്ലീം ലീഗ് വൈറസാണ്. കോൺഗ്രസിന് ആ വൈറസ് ബാധ ഏറ്റിട്ടുണ്ട്. ഒരിക്കൽ ഈ വൈറസിനാൽ രാജ്യം വിഭജിക്കപ്പെട്ടതാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരും'' ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുസ്ലീം ലീഗിന്റെ സഹായത്തോടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് എന്നായിരുന്നു ബി.ജെ.പിയിലെ കേന്ദ്രനേതാക്കന്മാരുടെ പ്രതികരണം.

മുസ്ലിം ലീഗുമായി ചേർന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ജനവിധി തേടുന്നതെന്നും എന്നിട്ടും കോൺഗ്രസ് മതേതരത്വം പറയുകയാണെന്നും ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം വിഭജിക്കപ്പെടാൻ കാരണം മുസ്ലിം ലീഗ് ആയിരുന്നെന്നും രാജ്യത്തെ അവർ എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയാമെന്നും തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ ആദിത്യനാഥ് പ്രസംഗിച്ചിരുന്നു.

1857 के स्वतंत्रता संग्राम में मंगल पांडे के साथ पूरा देश अंग्रेजों के खिलाफ मिल कर लड़ा था, फिर ये मुस्लिम लीग का वायरस आया और ऐसा फैला कि पूरे देश का ही बंटवारा हो गया
आज फिर वही खतरा मंडरा रहा।
हरे झण्डे फिर से लहर रहे।
कांग्रेस मुस्लिम लीग वायरस से संक्रमित है, सावधान रहिये।

— Chowkidar Yogi Adityanath (@myogiadityanath) April 5, 2019