വയനാടൻ ചുരത്തിലേക്ക് മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധിയെയും നിഴലായി പ്രവർത്തകർക്ക് ആവേശമായി ഒപ്പമെത്തിയ പ്രിയങ്ക ഗാന്ധിയും കേരളത്തിലെ കോൺഗ്രസിന് സമ്മാനിച്ച ആവേശം വളരെ വലുതാണ്. രാഷ്ട്രീയ എതിരാളികളോട് പോലും മാന്യമായി പെരുമാറിയ രാഹുലും, ജനത്തിരക്കിനിടയിൽ കാലിടറി വീണ മാദ്ധ്യമപ്രവർത്തകനെ ശുശ്രൂഷിക്കുന്നതിനിടെ റിപ്പോർട്ടറുടെ ചെരുപ്പു കൈയ്യിൽ പിടിച്ച് നിന്ന പ്രിയങ്കയും ജനമനസുകളിൽ വളരെ വേഗമാണ് സ്ഥാനം പിടിച്ചത്. കനത്ത സുരക്ഷയ്ക്കിടയിലും പതിനായിരങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് അവരുമായി സംവദിക്കാൻ രാഹുലും പ്രിയങ്കയും ഒട്ടും മടികാണിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലും ഇരുവരെയും പുകഴ്ത്തി നിരവധി പോസ്റ്റുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
രാഹുലിന്റെ നിഴലായി കൂട്ടായി നിൽക്കുന്ന പ്രിയങ്കയെ പോലെ ഒരു സഹോദരി തനിക്കില്ലാതെ പോയെന്നും, രാജ്യം മുഴുവൻ പപ്പുവെന്ന് വിളിച്ച് പരിഹസിച്ചപ്പോഴും തന്റെ സഹോദരനെ വിശ്വസിക്കൂ എന്ന് ഉറക്കെ പറയുവാൻ രാഹുലിനുള്ളത് പോലെയൊരു പെങ്ങളില്ലാത്തതിനെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്ന് ഫിലിപ്പ് ജേക്കബ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
My brother
My truest friend
He wont let you down
എന്നെക്കുറിച്ച് ഇങ്ങനെ
ഒരു ഉറപ്പ് നൽകാൻ ഒരു പെങ്ങൾ
ഇല്ലാതെ പോയത് കൊണ്ടു കൂടിയാവാം ഈ വാചകങ്ങളായിരുന്നു ഇന്നലെ മുഴുവൻ മനസ്സിൽ
രാജ്യംമുഴുവൻ പപ്പു എന്ന് വിളിച്ച് പരിഹസിക്കുമ്പോഴും
നാല്പത്തിയൊൻപത് വയസ്സുള്ള
ആങ്ങളക്ക് പിന്നാലെ നടക്കുന്ന
നാല്പത്തിയെട്ടുകാരി പെങ്ങളുപെണ്ണ്
ഇതാദ്യമായല്ല അത്ഭുതപ്പെടുത്തുന്നത്.
അയാളുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിലൊക്കെയും അവരെയും കാണാറുണ്ട്
നിഴൽ പോലെ ഇങ്ങനെ
ഒട്ടിക്കൂടി പിന്നാലെ പോവാൻ ഇവർക്കെവിടെ നേരം
എന്ന് ചിന്തിച്ചിരിക്കാറുണ്ട്.'
അസൂയപ്പെട്ടിട്ടുണ്ട്
. വരുൺ ഗാന്ധിയുടെ മകൾ മരിച്ചപ്പോൾ
രാഹുലും പ്രിയങ്കയും ഒരുമിച്ചാണ് അവിടേക്കോടിയെത്തിയത്
സങ്കടത്തിന്റെ ആനിമിഷങ്ങളിൽ രാഷ്ട്രീയ വിരോധങ്ങൾ അവർക്കൊരു തടസ്സമായില്ല
മകൾ നഷ്ടപ്പെട്ട ദുഖത്തിൽ എല്ലാം തകർന്നിരിക്കുന്നവരുണിന്റെ തോളിൽ കൈവെച്ച് ആശ്വസിപ്പിക്കുന്ന ചിത്രം
എതോ ഇംഗ്ലീഷ് മാസികയിൽ
കണ്ടതിപ്പോഴും മനസ്സിലുണ്ട്
ഒരു പ്രൊഫഷണൽ ക്യാമറയിലെ
ചിത്രമായിരുന്നില്ല അത്
എങ്കിലും മാസിക അത് പ്രസിദ്ധീകരിച്ചു
സാഹോദര്യത്തിന്റെ അപൂർവ്വ നിമിഷങ്ങൾ
പറഞ്ഞു വന്നത്
ഒരു പൊളിറ്റിക്കൽ മൈലേജിന്റെ കുബുദ്ധിയോടെ അയാളോ അവരോ ആ നിമിഷത്തെ
ഉപയോഗിച്ചു കണ്ടില്ല
എന്നുള്ളതാണ്.
ഇന്നലെ മാദ്ധ്യമപ്രവർത്തകർ വീണ് പരിക്കേറ്റ പ്പോഴും
രാഹുലവിടെ ഉണ്ടായിരുന്നു
അയാൾക്ക് പിന്നിൽ
വീണ് കിടക്കുന്നവന്റഷൂസുമായി പ്രിയങ്കയും
'പാർട്ടിക്കാരായ അണികളാൽ തല്ലി വീഴ്ത്തപ്പെട്ട് കിടക്കുമ്പോഴും തിരിഞ്ഞു നോക്കാതെ
കാറിൽ കയറിപ്പോകുന്ന
നേതാക്കളെ കണ്ട് ശീലമുള്ള
ഞങ്ങൾക്ക് അത് പുതുമയാണ്
മാന്യതകളെ മാന്യമായി
വിലയിരുത്തുന്നത് മറ്റൊരു തരം മാന്യതയാണ്
എനിക്ക് നിലപാടുകളുണ്ട് കൃത്യമായ രാഷ്ട്രീയവുമുണ്ട്
അതൊരിക്കലും നെഹ്റു കുടുംബവുമായി ഒരിക്കലും ഒത്തു പോകുന്ന ഒന്നല്ല
ഇനി ആവാനും പോണില്ല
അതുകൊണ്ട് അയാൾക്കത് ഒരു നഷ്ടമാണ് എന്ന് കരുതുന്നുമില്ല
രാഷ്ട്രീയം ഏതുമാവട്ടെ
മാന്യതയോ മൂല്യബോധമോ
തൊട്ടു തീണ്ടാത്ത ചിലരുണ്ടാവുമ്പോൾ ചില മാന്വതകളെ ഉയർത്തിക്കാട്ടാനായില്ലെങ്കിൽ കാലത്തിനോടും അവനവനോടും ചെയ്യുന്ന സത്യസന്ധതയില്ലായ്മയും അത്.
ആരൊക്കെയോ എഴുതിയത് പോലെ ഇന്ത്യയ്ക്ക് വേണ്ടത് നല്ലാങ്ങളയേയോ നല്ല പെങ്ങളുട്ടിയേയോ ഒന്നുമായിരിക്കില്ല
നല്ല പാർലമെന്റേറിയൻ
നല്ല പ്രധാനമന്ത്രി എന്നിവ തന്നെയാണ്.
പക്ഷെ
മനുഷ്യരുടെ പ്രതിനിധികൾക്ക്
മനുഷ്യത്വം ഉണ്ടാവുക
എന്നതൊരു മിനിമം
യോഗ്യതയാണ്
രാജ്യം മുഴുവൻ പപ്പു എന്ന് വിളിക്കുമ്പോഴും പരിഹസിക്കുമ്പോഴും അവൻ ഒരിക്കലും നിങ്ങളെ താഴെയിടില്ല എന്ന് പറഞ്ഞ് നിഴൽ പോലെ
കട്ടയ്ക്ക് കുടെ നിൽക്കുന്ന
ഒരു പെങ്ങളുണ്ടല്ലോ
കാലവും ചരിത്രവും നിങ്ങളെ അടയാളപ്പെടുത്തിയിടും
രാഹുൽ
നിങ്ങളൊരു മനുഷ്യനാണ്
രാഹുൽ