news

1. സി.പി.എമ്മിന് എതിരെ മിണ്ടില്ല എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സി.പി.എമ്മിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന് മറുപടി പറയാന്‍ കേരള നേതാക്കള്‍ മതി എന്ന് ചെന്നിത്തല. കേരളത്തിലെ നേതാക്കള്‍ക്ക് മറുപടി പറയാന്‍ മാത്രമേ സി.പി.എം ഉള്ളൂ. യെച്ചൂരിയോട് പോലും കേരളത്തിലെ സി.പി.എമ്മുകാര്‍ മാന്യത കാണിച്ചില്ല



2. യെച്ചൂരിയുടെ ദേശീയ ബദല്‍ പൊളിച്ചത് കേരളത്തില്‍ ഉള്ളവര്‍. ഈ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനെ ജനങ്ങള്‍ നിലംപരിശാക്കുമെന്നും ചെന്നിത്തല. സി.പി.എമ്മിന് എതിരെ വിമര്‍ശനത്തിന് ഇല്ലെന്ന് രാഹുല്‍ പറയുമ്പോഴും വീട്ടുവിഴ്ച ഇല്ല എന്ന നിലപാടില്‍ ആണ് ഇടതു നേതാക്കള്‍. സി.പി.എമ്മിന് എതിരെ നടത്തുന്ന പ്രചാരണം കോണ്‍ഗ്രിസിന് എതിരായി മാറുമോ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഭയം എന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

3. അതിനിടെ, രാഹുലിന്റെ നിലപാട് എതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ല. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാഷ്ട്രീയ സദാചരത്തിന് എതിര്. രാഷ്ട്രീയ അഭയാര്‍ത്ഥി ആയ രാഹുലിന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാന്‍. ചത്ത കുതിര എന്ന് മുസ്ലീം ലീഗിനെ വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഇപ്പോള്‍ വയനാട്ടില്‍ മത്സരിക്കുന്നത് അവരുടെ കൈ പിടിച്ച് എന്നും ശ്രീധരന്‍പിള്ളയുടെ ആരോപണം

4 നടിയെ ആക്രമിച്ച കേസില്‍ പ്രാരംഭ വാദം തുടങ്ങി. എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വാദം. കേസിന്റെ പ്രത്യേക സ്വാഭാവം പരിഗണിച്ച് രഹസ്യ വാദത്തിന് കോടതി നിര്‍ദ്ദേശം സ്വാകാര്യതയെ ബാധിക്കാത്ത രേഖകള്‍ പ്രതികള്‍ക്ക് കൈമാറുന്നതിന് തടങ്ങളില്ലെന്ന് കോടതി. ഏതെല്ലാം രേഖകള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണം എന്ന് കോടതി

5 ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ നീക്കം ശക്തമാക്കി ബി.ജെ.പി. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുമായി ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക്. ബി.ജെ.പിയുടെ ശ്രമം, നേതാക്കളെ ഒപ്പം കൂട്ടാന്‍ പ്രതിപക്ഷം നീക്കം തുടങ്ങിയതോടെ. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഇന്നലെ എല്‍.കെ അദ്വാനി നടത്തിയ പരാമര്‍ശം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു

6 നേതാക്കളുടെ അതൃപ്തിയ്ക്ക് കാരണം, തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത്. എല്‍.കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച ഗാന്ധിനഗര്‍ മണ്ഡലത്തില്‍ ഇക്കുറി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥി. അതിനിടെ, ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മോദിയ്ക്ക് എതിരെ മത്സരിക്കാന്‍ മുരളിയ്ക്ക് കോണ്‍ഗ്രസിന്റെ ക്ഷണം. മുരളി മനോഹര്‍ ജോഷി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി എന്ന് സൂചന.

7 കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് എതിരായ കോഴ വിവാദം കനക്കുന്നതിനിടെ രാഘവന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന. എം.കെ രാഘവനെ ജനങ്ങള്‍ക്ക് അറിയാം. സി.പി.എമ്മിന്റെ ഗൂഢാലോചനയും തിരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കെട്ടുകഥകളും വിലപ്പോകില്ല എന്നും ചെന്നിത്തല.

8 പ്രതികരണം, എം.കെ രാഘവന് എതിരായ കോഴ ആരോപണത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നല്‍കാനിരിക്കെ. വിഷയത്തില്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരും എന്ന് ജില്ലാ കളക്ടര്‍. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ ഫൊറന്‍സിക് പരിശോധനയും വേണം. എഡിറ്റിംഗ് നടന്നോ എന്ന് മനസിലാക്കാന്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ വേണമെന്നും കളക്ടര്‍. വിവാദത്തില്‍ ഡി.ജി.പിയുടെ അഭിപ്രായവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ തേടിയിരുന്നു.

9 പ്രശ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമറാണോ എന്നതിലെ തീരുമാനം ഈ റിപ്പോര്‍ട്ട് കൂടെ പരിഗണിച്ച ശേഷം. സിംഗപ്പൂര്‍ കേന്ദ്രമായ ബിസിനസ് ഗ്രൂപ്പിന് കോഴിക്കോട്ട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ ഭൂമി ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഡല്‍ഹിയിലെ കണ്‍സല്‍ട്ടന്‍സി കമ്പനി പ്രതിനിധികള്‍ എന്ന നിലയില്‍ ഹിന്ദി ചാനലിന്റെ പ്രതിനിധികള്‍ രാഘവനെ സമീപിച്ചത്. സംഭാഷണത്തിനിടയില്‍ ആണ് തിരഞ്ഞെടുപ്പില്‍ ചിലവാകുന്ന ലക്ഷങ്ങളുടെയും കോടികളുടെയും കണക്കുകള്‍ രാഘവന്‍ വെളിപ്പെടുത്തിയത്.

10 ലോക്സഭ തിരഞ്ഞെടുപ്പിന്റ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ 303 സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അവസാന ദിവസമായ ഇന്നലെ മാത്രം 149 പേര്‍ പത്രിക നല്‍കി. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടിന്. വയനാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി, പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി, കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.സി. തോമസ്, തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു.

11.ഏറ്റവും അധിക സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് വയനാട്ടിലും ആറ്റിങ്ങലിലും. ഇവിടെ സമര്‍പ്പിച്ചിട്ടുള്ളത്, 23 പത്രികകള്‍ വീതം. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് ഇടുക്കി മണ്ഡലത്തിലാണ് 9 പത്രികകളാണ് ലഭിച്ചത്. കൂടുതല്‍ കേസുകള്‍ ഉള്ള സാഹചര്യത്തില്‍, പത്തനംതിട്ടയിലെയും ആറ്റിങ്ങലിലെയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രനും, ശോഭാ സുരേന്ദ്രനും പുതിയ സെറ്റ് പത്രിക നല്‍കി. ഏപ്രില്‍ 23നാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്.

12. മുസ്ലീംലീഗിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്ന് യോഗി. കോണ്‍ഗ്രസിനെ ആക്രമിച്ച് കീഴടക്കിയ വൈറസാണ് മുസ്ലീം ലീഗ്. ഈ വൈറസില്‍ രാജ്യം വിഭജിക്കപ്പെടും. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരും എന്നും യോഗിയുടെ വിമര്‍ശനം. മുസ്ലീം ലീഗ് പിന്തുണയോടെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന് എതിരെ നേരത്തെ ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു