നാണുവിന്റെ ശ്രീകൃഷ്ണ ദർശനത്തെക്കുറിച്ചറിയാൻ വാരണപ്പള്ളി തറവാട്ടിലെ മുത്തശ്ശിക്കും മോഹം. നാണുവിന്റെ വാക്കുകൾ അവരെ വിസ്മയിപ്പിക്കുന്നു. നാണുവിനുണ്ടാകുന്ന രോഗബാധ എല്ലാവരെയും വിഷമിപ്പിക്കുന്നു. താൻ പിന്നിട്ട രോഗത്തിന്റെ വഴികൾ നാണു പറയുന്നു. രോഗത്തെയും ജ്ഞാനമാർഗവുമായി ബന്ധിപ്പിക്കുകയാണ് നാണു. അത് കൂട്ടുകാരെ അത്ഭുതപ്പെടുത്തുന്നു.