memory-power

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണവും ജീവിതശൈലിയും പ്രധാന പങ്ക് വഹിക്കുന്നു. വ്യായാമം ശീലമാക്കിയവർക്ക് ഓർമ്മശക്തി വർദ്ധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നല്ല ഉറക്കം ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കും. നന്നായി ഉറങ്ങുന്ന കുട്ടികൾ ഓർമ്മശക്തിയുള്ളവരായിരിക്കുമെന്ന് ഹാർവാർഡ് സർവകലാശാലയുടെ പഠനം പറയുന്നു. പോഷകാംശമുള്ള ഭക്ഷണം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

സൂപ്പ് ,​ ഇലക്കറികൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക. ധ്യാനവും യോഗയും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് പുറമേ ഉത്ക്കണ്ഠ, വിഷാദം എന്നിവ അകറ്റാനും സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ഓർമ്മശക്തിക്ക് ഉത്തമമാണ്. അതിനാൽ മത്സ്യം കഴിക്കുക. കശുവണ്ടി,​ ചോക്കലേറ്റ് ,​ വെളുത്തുള്ളി,​ കാബേജ്, കോളിഫ്ളവർ, പയറുവർഗ്ഗങ്ങൾ,​ ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ ബാധിക്കും. ഇത് ഓർമ്മശക്തിയെ ബാധിക്കും. അതിനാൽ രക്തസമ്മർദ്ദത്തെ പ്രതിരോധിക്കുന്ന മാർഗങ്ങളും സ്വീകരിക്കുക.