കനത്ത ചൂടിൽ സൂര്യാഘാതം ഏൽക്കുന്നവർ നിരവധിയാണ്. പകൽ സമയത്ത് കായിക അദ്ധ്വാനമുള്ള ജോലി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട സമയമാണിത്. കാലാവസ്ഥ വ്യതിയാനമാണ് അമിതമായ ചൂടിന് കാരണമായി കണക്കാക്കുന്നത്.
വേനൽക്കാലം ആരംഭിച്ചതോടെ കുടിവെള്ളത്തിന്റെ ലഭ്യതയിലും ആശങ്കയുണ്ടായിട്ടുണ്ട്. ദിവസവും 20 ഗ്ലാസ് ശുദ്ധജലമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് കൃത്യമായ ആരോഗ്യ നിർദ്ദേശങ്ങൾ മാദ്ധ്യമങ്ങളിലൂടെ നൽകുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് താപനിലയിലുണ്ടായ വർദ്ധനവ് ഗൗരവത്തോടെയാണ് ഭൗമ ശാസ്ത്രജ്ഞർ കാണുന്നത്.