കേരളകൗമുദി മാർച്ച് 24 ൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം വായിച്ചപ്പോൾ തോന്നിയ ചില വസ്തുതകളാണ് ഇവിടെ സൂചിപ്പിക്കുന്നത്. അരനൂറ്റാണ്ടുകാലത്തിലേറെയായി ഞാൻ കേരളകൗമുദിയുടെ സ്ഥിരം വായനക്കാരനും, വരിക്കാരനുമാണ്. വീട്ടിൽ കേരളകൗമുദി ഉൾപ്പെടെ മൂന്ന് മലയാള പത്രങ്ങൾ വരുത്തുന്നുണ്ട്. നാട്ടിലെ ഗ്രന്ഥശാലയിൽ മലയാളത്തിലെ മിക്കവാറുമുള്ള പത്രങ്ങളുള്ളതിനാൽ എല്ലാ പത്രങ്ങളും സ്ഥിരമായി വായിക്കുന്നു. എന്നാൽ കേരളകൗമുദി പത്രം വായിച്ചാൽ മാത്രമേ ഒരു പൂർണത ലഭിക്കുന്നുള്ളൂ. കേരളകൗമുദിയുടെ എഡിറ്റോറിയലുകൾ ഭിന്നവും, വിജ്ഞാനപ്രദവുമാണ്. സിസ്റ്റർ അഭയ കേസ് (18.12.2008) - 'നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം") വിഴിഞ്ഞം തുറമുഖ പദ്ധതി (30.12.2013), ശബരിമലയിലെ യുവതീപ്രവേശനം (13.01.2016) എന്നീ എഡിറ്റോറിയലുകൾ നിഷ്‌പക്ഷവും നീതിപൂർവവുമായിരുന്നു. ശ്രീചിത്രാ മെഡിക്കൽ സെന്ററിനെ പിന്തുണച്ച് കേരളകൗമുദിയുടെ മുഖപ്രസംഗത്തെ അഭിനന്ദിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ഡയറക്ടറും, പ്രശസ്ത ഡോക്ടറുമായ എം.എസ്. വല്യത്താന്റെ കുറിപ്പ് 2016 ജനുവരി 13 ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
നിഷ്‌പക്ഷമായും സത്യസന്ധവും നീതിപൂർവവുമായ പത്രപ്രവർത്തനം കേരളകൗമുദിയുടെ മുഖമുദ്രയാണ്.
ഇടയ്ക്കോട് കെ. മണികണ്ഠൻനായർ, നേമം
(വൈസ് പ്രസിഡന്റ്, ഇടയ്ക്കോട് 544-ാം നമ്പർ എൻ.എസ്.എസ് കരയോഗം, ഇടയ്ക്കോട് )