പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.എ. ക്രിമിനോളജി, എൽ എൽ.ബി. (ഓണേഴ്‌സ്), പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2011 അഡ്മിഷൻ സപ്ലിമെന്ററി), ബി.എ. എൽ എൽ.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ് (2012-2014 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ എൽ.ബി. (ഓണേഴ്‌സ് 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 26ന് ആരംഭിക്കും. പിഴയില്ലാതെ എട്ടുവരെയും 500 രൂപ പിഴയോടെ ഒൻപതുവരെയും 1000 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിനു പുറമേ അടയ്ക്കണം.
അപേക്ഷ തീയതി
അഞ്ചാം സെമസ്റ്റർ (2013, 2014, 2015, 2016 അഡ്മിഷൻ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രം) സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ എട്ടുവരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം. സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നവർ അപേക്ഷാഫോമിന്റെ വിലയായി 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി സെമസ്റ്ററിന് 200 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. 2013 അഡ്മിഷൻ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് ഫീസായി 50 രൂപയും രജിസ്‌ട്രേഷൻ ഫീസായി 50 രൂപയും പരീക്ഷഫീസിന് പുറമേ അടയ്ക്കണം. ഇന്റേണൽ റീഡുവിന് പേപ്പറൊന്നിന് 100 രൂപ വീതവും പ്രോജക്ട് മൂല്യനിർണയത്തിന് പ്രോജക്ട് മൂല്യനിർണയ ഫീസായി 100 രൂപയും അടയ്ക്കണം. 2014, 2015, 2016 അഡ്മിഷൻ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് ഫീസടയ്‌ക്കേണ്ടതില്ല. അപേക്ഷ സർവകലാശാല ഓഫീസിൽ നേരിട്ട് നൽകണം.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എച്ച്.എം. (2015 അഡ്മിഷൻ റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ്‌സി എൻവയൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ്, എൻവയൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻവയൺമെന്റൽ ആൻഡ് അറ്റ്‌മോസ്ഫിയറിക് സയൻസസ് ഫാക്കൽറ്റി സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പി എച്ച്.ഡി. നൽകി
ഇക്കണോമിക്‌സിൽ സി.പി. രശ്മി, സോഷ്യൽ വർക്കിൽ ഫ്രാൻസിന പി. എക്‌സ്, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ പി. അഷ്‌റഫ്, ഹിന്ദിയിൽ കെ. പ്രവിത ലക്ഷ്മി, റെക്‌സി ടോം, പിങ്കി മേരി രാജ്, ഇംഗ്ലീഷിൽ സി.എം. മനോജ് കുമാർ, കൊമേഴ്‌സിൽ എൻ. പ്രദീപ് കുമാർ, പി. രജനി, കെ.ആർ. ഇന്ദു, ബിനിജ ജോർജ്, കെ.ജെ. ഷിജമോൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ എൻ. സരോജം, മലയാളത്തിൽ മിനി സെബാസ്റ്റ്യൻ, സി.എസ്. സേവിയർ, ടിയ മറിയം ജേക്കബ്, സാൽവിൻ കെ. തോമസ്, ഇക്കണോമിക്‌സിൽ രേവതി കെ. ശിവദാസ്, സോഷ്യോളജിയിൽ ഡോണ ജോൺ, പൊളിറ്റിക്കൽ സയൻസിൽ മറിയാമ്മ ജേക്കബ്, ഫിസിക്‌സിൽ പി.വി. ആത്മ, സാവിത്രി എച്ച്. ഏഴിക്കോട്, എ.കെ. തോമസ്, എസ്. പ്രശാന്ത്, റീനു എലിസബത്ത് ജോൺ, എൻവയൺമെന്റൽ സയൻസസിൽ ജോയ്‌സ് കെ. ജോസഫ്, ഡാനിയ എം. തോമസ്, ശ്രുതി എസ്. നായർ, ബോട്ടണിയിൽ കെ.ആർ. ശ്രീജേഷ്, കമ്പ്യൂട്ടർ സയൻസിൽ ജെ. കാഞ്ചന, ടെറി ജേക്കബ് മാത്യു, ജിന വർഗീസ്, കെമിസ്ട്രിയിൽ കെ.എസ്. ദിവ്യ, കെ.എസ്. അമ്പിളി, എഡ്യുക്കേഷനിൽ പി. ഇന്ദു, കെ.ജെ. മേരി, ഇ. ബറ്റ്‌സി ജോസഫ്, എസ്. അമ്പിളി, സുവോളജിയിൽ പി.എൻ. ഗീത, ഫൈൻ ആർട്‌സിൽ വി.എം. റോസ് ലിജിയ, ബയോടെക്‌നോളജിയിൽ ശീതൾ ശിവൻകുട്ടി, ഇലക്‌ട്രോണിക്‌സിൽ കെ.എം. ജീവൻ, ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ എലിസബത്ത് ഡൊമിനിക്, മാത്തമാറ്റിക്‌സിൽ ഏഴ്‌സല പോൾ, മഞ്ജു രാജു, ബയോകെമിസ്ട്രിയിൽ മൊഹിന്ദ് സി മോഹൻ എന്നിവർക്ക് പി എച്ച്.ഡി. നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.