baiju

കൊച്ചി: നാദിർ ഷാ സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററിലെത്തിയ ചിത്രമാണ് മേരാനാം ഷാജി. ആസിഫ് അലി,​ ബിജു മേനോൻ,​ ബെെജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടൻ ബെെജുവിന്റെ കട്ടൗട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം.

സംവിധായകൻ നാദിർഷയോടൊപ്പമുള്ള ഫേസ്ബുക്ക് ലൈവിനിടയിലാണ് ഒരാൾ ഇക്കാര്യം ചോദിച്ചത്. അതിന്റെ ബെെജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ''അത് ഞാൻ കാശ് മുടക്കി വച്ചതാണ്, 15000 രൂപയാണ് ഒരെണ്ണത്തിന്‌''.സഹനടനായി മാത്രം അഭിനയിക്കാറുളള ബൈജുവിന്റെ വലിയ കട്ടൗട്ടുകൾ തിരുവനന്തപുരത്തെ തിയേറ്ററുകൾക്ക് പുറത്ത് കണ്ടതായി നാദിർഷ ചൂണ്ടിക്കാണിച്ചിരുന്നു.

ബെെജു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വെെറലാകുകയാണ്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന താരമാണ് ബെെജുവെന്നും ചിലർ വിലയിരുത്തുന്നു. ചിത്രത്തിൽ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തിൽ വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം കഥ നർമ്മം കലർത്തി പറയുകയാണ് മേരാ നാം ഷാജിയിൽ. നിഖില വിമൽ ആണ് നായികയായെത്തുന്നത്. ബി.രാകേഷ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്.