ന്യൂഡൽഹി: കർഷകരുടെ പ്രശ്നങ്ങളായിരിക്കും തിരഞ്ഞെടുപ്പ് രംഗത്ത് ഏjറ്റവും വലിയ ചർച്ചാവിഷയമാകുകയെന്ന് ആം ആദ്മി പാർട്ടി മുൻ നേതാവും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ്. 2014ൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്ത ഭൂരിപക്ഷം കർഷകർ ഇത്തവണ ഇത്തവണ ബി.ജെ.പിയെ എതിർത്ത് വോട്ടുചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താൽ ഒരു രാഷ്ട്രീയപാർട്ടി അവസാനിക്കും. പുൽവാമയുടെയും ബാലാകോട്ടിന്റെയും ചർച്ചകൾ അവസാനിച്ചുകഴിഞ്ഞാൽ രാജ്യത്തെ കർഷകർ ബി.ജെ.പിക്ക് എതിരേ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ 70 വർഷത്തിനിടയിൽ രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ കർഷക വിരുദ്ധ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. മുൻപ് ഒരു സർക്കാരും ചെയ്യാത്തവിധത്തിൽ കർഷക ദ്രോഹ നടപടികൾ എൻ.ഡി.എ സർക്കാർ ചെയ്തു. അതിനാൽ അതൃപ്തിയിലായ കർഷകർ ഈ ഭരണത്തിനെതിരേ വോട്ട് ചെയ്യുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.