പത്തനംതിട്ട: ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പു പ്രചരണാർഥം എ.ഐ.സി.സി അദ്ധ്യക്ഷൻ രാഹുൽഗാന്ധി 16ന് രാവിലെ ഒൻപതിന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തും. പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഹെലികോപ്ടർ മാർഗം എത്തുന്ന രാഹുൽഗാന്ധി പത്തനംതിട്ടയിലെ യു.ഡി.എഫ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. യു.ഡി.എഫ് നേതാക്കളായ വിക്ടർ ടി.തോമസ്, ടി.എം. ഹമീദ്, ജോർജ് വർഗീസ്, സനോജ് മേമന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.