bjp

ന്യൂഡൽഹി : ഓൺലൈൻ മാദ്ധ്യങ്ങളിൽതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് ബി.ജെ.പിയാണെന്ന് കഴിഞ്ഞ ദിവസം ഗൂഗിളും ഫേസ്ബുക്കും കഴിഞ്ഞ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. എന്നാൽ രാഷ്ട്രീയ പ്രചാരണവുമായി ബന്ധപ്പെട്ട നയങ്ങൾ ലംഘിച്ചതായി കാണിച്ച് ബി.ജെ.പിയുടെ 98 പരസ്യങ്ങൾ ഗൂഗിൾ നീക്കം ചെയ്തു.ഏറ്റവും കൂടുതൽ പരസ്യം ചെയ്തതിൽ രണ്ടാമതുള്ള വൈ.എസ്.ആർ കോൺഗ്രസിന്റെ അഞ്ചെണ്ണവും ഗൂഗിൽ നീക്കം ചെയ്തിട്ടുണ്ട്. എത്തിനോസ് ഡിജിറ്റൽ മാർക്കറ്റിംഗ്, ജസ്‌കരൺ ധില്ലൻ, ഹർഷ്‌നാഥ് ഹ്യുമൻ സർവീസസ്, വിദൂലി മീഡിയ എന്നീ ഏജൻസികൾ നൽകിയ പരസ്യങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.

വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ കമ്പനികൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയതിന്റെ ഭാഗമായാണ് നടപടി. പരസ്യങ്ങളുടെ ലൈ തു പ്രകാരം ഗൂഗിൾ പ്രസിദ്ധീകരിച്ച ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.