priyanka-

ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വാരണാസിയിലെ ഒരു കുടുംബത്തെയെങ്കിലും സന്ദർശിച്ചിട്ടുണ്ടോയെന്ന് പ്രിയങ്ക ചോദിച്ചു. ഡൽഹിയിക്കടുത്ത് ഗാസിയാബാദിൽ റോഡ് ഷോയ്ക്കിടെയാണ് മോദിയ്ക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മോദി എന്താണ് ചെയ്തത്? വാരണാസിയിലെ ഒരു കുടുംബത്തിന്റെ എങ്കിലും സുഖവിവരം അന്വേഷിക്കാൻ പ്രധാനമന്ത്രി തയ്യാറായോ? ലോക നേതാക്കളെ മോദി ആലിംഗനം ചെയ്യുന്നു. എന്നാൽ, വാരണാസിയിലെ നിർദ്ധന കുടുംബത്തിൽപ്പെട്ട ഒരാളെയെങ്കിലും ആലിംഗനം ചെയ്യാൻ മോദി തയ്യാറായിട്ടുണ്ടോ ? ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കാർഷിക കടങ്ങൾ എഴുതിത്തള്ളും. പാവപ്പെട്ടവർക്ക് കുറഞ്ഞ വരുമാനം ഉറപ്പാക്കും. പ്രിയങ്ക പറഞ്ഞു.