shafi-parambil

കോഴിക്കോട്: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതിനെ തുട‌ർന്ന് കോഴിക്കോട് ഡി.സി.സി.പ്രസിഡന്റ് ടി. സിദ്ധിക്ക് സ്ഥാർത്ഥിത്വത്തിൽ നിന്ന് പിൻമാറിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച സിദ്ധിക് സ്ഥാനാർത്ഥിത്വം വിട്ടുകൊടുത്ത നടപടിയെ എതിർ പാർട്ടി നേതാക്കളും ട്രോളൻമാരും പരിഹസിക്കുകയും ചെയ്തു. എന്നാൽ പാർട്ടി പ്രവർത്തകരെ എന്നും ചേർത്തു നിർത്തുന്ന നേതാവായ രാഹുൽ ഗാന്ധിയും ടി.സിദ്ധിക്കും തമ്മിലുള്ള ബന്ധത്തെകുറിച്ച് വിവരിച്ച് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിൽ രംഗത്തെത്തിയിരിക്കുകയാണ്.

സിദ്ധിക്കും രാഹുൽ ഗാന്ധിയും ഒരുമിച്ചുള്ള ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചാണ് ഷാഫി പറമ്പിൽ രംഗത്തെത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നിൽ വച്ച് "one of the best DCC President and a committed worker"എന്നു പറഞ്ഞാണ് സിദ്ധിക്കിനെ പ്രിയങ്കക്ക് രാഹുൽ പരിചയപ്പെടുത്തിയതെന്നും ഷാഫി പറമ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രിയങ്കയുടെ ഫ്രെയിമിൽ രാഹുലിനൊപ്പം സിദ്ധീഖ് .

ഫ്രെയിമിൽ മാത്രമാവില്ല സിദ്ധിഖാ അവരുടെ ഹൃദയത്തിലും നിങ്ങൾക്കൊരു ഇടമുണ്ടാവും .
കേരളത്തിലെ ലക്ഷകണക്കിന് പാർട്ടി പ്രവർത്തകരുടെ മനസ്സിലും നിങ്ങൾ ഉയർന്ന് നിൽക്കും .

കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നിൽ സിദ്ധിഖിനെ പ്രിയങ്കക്ക് രാഹുൽ ഗാന്ധി പരിചയപ്പെടുത്തി "one of the best DCC President and a committed worker".രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം അദ്ദേഹം പറഞ്ഞു ഞാനും സിദ്ധീഖും തനിച്ചൊരെണ്ണം എടുക്കാമെന്ന് . അത് പകർത്തുന്നതിനിടയിൽ സിദ്ധിഖിന്റെ ഫോൺ ഓഫായി പോയി . ഉടനെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണിൽ തന്റെയും സിദ്ധീഖിന്റെയും ഫോട്ടോ പകർത്താൻ പറഞ്ഞു . രാഹുൽ ഗാന്ധിയുടെ സന്തത സഹചാരി പകർത്തിയ ചിത്രമാണിത് .

സിദ്ധിഖ് എംപി യും എം എൽ എ യുമൊന്നും ആയിട്ടില്ല . കാസർകോട്ടെ വിജയത്തോളം പോന്ന പരാജയം വലിയൊരു പോരാട്ടം തന്നെയായിരുന്നു . ഇപ്പൊ വയനാട് പോലൊരു സീറ്റിൽ നിന്ന് മാറി നിൽക്കാൻ പറയുമ്പോഴും ഏതൊരു കോൺഗ്രസ്സ് പ്രവർത്തകനും കൊതിക്കുന്ന അംഗീകാരം എന്ന് പറഞ്ഞ്‌ പിന്നെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സജീവമായി നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നത് പോലെ അധികമാളുകൾക്ക് കഴിയില്ല . ബൂത്ത് പ്രസിഡന്റായാലും Dcc പ്രസിഡന്റായാലും സിദ്ധിഖിനിണങ്ങുന്ന വിശേഷണം രാഹുൽ ഗാന്ധി പറഞ്ഞത് തന്നെയാണ് .. One of the best and most committed . അത് തന്നെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർക്കും പറയാനുണ്ടാവുക .