ന്യൂഡൽഹി : കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായ ന്യായ് പദ്ധതിയെ വിമർശിച്ച് .നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ. ന്യായ് പദ്ധതി പ്രായോഗികമല്ലെന്നായിരുന്നു രാജീവ് കുമാറിന്റെ വിമർശനം. രാജീവ്കുമാർ നൽകിയ വിശദീകരണം തള്ളിയ കമ്മിഷൻ ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവര്‍ത്തിക്കരുതെന്ന് നിർദേശിച്ചു .
ഉദ്യോഗസ്ഥർ തങ്ങളുടെ പ്രവൃത്തകലിൽ മാത്രമല്ല വാക്കുകളിലും നിഷ്പക്ഷത പുലർത്തണമെന്നും മറിച്ചായാൽ തിരഞ്ഞെടുപ്പ് നടപടികളിൽ സംശയമുണ്ടാകുമെന്നും ശാസിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കത്തിൽ വ്യക്തമാക്കി . കോൺഗ്രസിന്റെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.