madhuraraja

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ട്രെയിലർ പുറത്തിറങ്ങി. പോക്കിരിരാജയുടെ രണ്ടാഭാഗം ആരാധകരെ കെെയ്യിലെടുക്കുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. എട്ടുവർഷങ്ങൾക്ക് മുമ്പിറങ്ങിയ 'പോക്കിരിരാജ'യിലെ അതേ മാസ് ലുക്കിലാണ് മമ്മൂട്ടി മധുരരാജയിലും . ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം തമി‌ഴ്‌താരം ജയ്‌യും പ്രധാനവേഷത്തിൽ എത്തുന്നു. വില്ലനായി എത്തുന്നത് ജഗപതി ബാബുവാണ്.

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയാണ് മധുരരാജയുടെ തിരക്കഥയും ഒരുക്കിയത്.അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, സിദ്ദിഖ്, നരേൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. ഗോപി സുന്ദർസംഗീതം. നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.