തിരുവനന്തപുരം: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന പി.എസ്.സി പ്രതിഷേധമുയരുന്നു. കോടതി വിധിയെ തുടർന്ന് ശബരിമലയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ആ സാഹചര്യത്തിലാണ് ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമല ദർശനം നടത്തിയത്.
എന്നാൽ ബുധമാഴ്ച നടന്ന ആരോഗ്യ വകുപ്പിന് കീഴിൽ വരുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ശബരിമലയെ കുറിച്ചുള്ള ചോദ്യം വന്നത്. ഇതേതുടർന്ന് വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് ആരോപിച്ച് പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തിര യോഗം ചേർന്ന് വിമർശിച്ചു.
സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദർശനം എന്ന ചോദ്യത്തിന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, ബിന്ദു അമ്മിണി കനക ദുർഗ, ശശികല ശോഭ, സൂര്യ ദേവാർച്ചന പാർവതി. എന്നിങ്ങനെയായിരുന്നു ഒാപ്ഷനുകൾ. ശരിയുത്തരം ബിന്ദുവും കനക ദുർഗയുമാണെന്ന് പി.എസ്.സിയുടെ വെബ്സൈറ്റിലുള്ള ഉത്തര സൂചികയിൽ നൽകിയിട്ടുണ്ട്. ഇതിനെതിരെയാണ് പന്തളം രാജകുടുംബം രംഗത്തെത്തിയത്.
എന്നാൽ വിവിധ മേഖലയിലെ വിദഗ്ദർമാർ ഉൾപ്പെടുന്ന സെറ്റർമാരാണ് ചോദ്യങ്ങൾ തയാറാക്കുന്നതെന്നാണ് പി.എസ്.സിയുടെ വിശദീകരണം. ഇതിനെകുറിച്ച് പരാതികളൊന്നും ലഭിച്ചില്ലെന്നും പി.എസ്.സി പറയുന്നു.