മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ചിരിയോ ചിരി, കാര്യം നിസാരം, അമ്മയാണെ സത്യം തുടങ്ങി എത്രയോ സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവർന്നിരിക്കുന്നു മേനോൻ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം...ബാലചന്ദ്ര മേനോൻ എന്നു കാണുവാൻ തന്നെ ജനം ഒരുകാലത്ത് തിയേറ്ററുകളിലേക്ക് ഒഴുകിയിരുന്നു. ഈ മേനോൻ ഇഫക്‌ട് മലയാളസിനിമയിൽ നാലു പതിറ്റാണ്ടുകളിൽ കൂടുതൽ പിന്നിട്ടിരിക്കുകയാണ്.
ഇന്ന് പ്രശസ്‌തരായ നിരവധി താരങ്ങൾ ബാലചന്ദമേനോൻ സിനിമകളിലൂടെ രംഗത്തെത്തിയവരാണ്. അതിൽ പ്രധാനിയാണ് സുധീർകുമാർ എന്ന മണിയൻ പിള്ള രാജു. 'മണിയൻ പിള്ള അഥവാ മണിയൻ പിള്ള' എന്ന മേനോൻ ചിത്രത്തിലൂടെ സിനിമയിലെത്തിയ സുധീർകുമാർ പിന്നീട് ചിത്രത്തിന്റെ പേരിൽ പ്രശസ്‌തനാവുകയായിരുന്നു. എന്നാൽ അതിന് പിന്നിലെ കഥ മണിയൻ പിള്ള രാജുതന്നെ പറയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറയുകയാണ് ബാലചന്ദ്ര മേനോൻ. അഥവാ അദ്ദേഹമത് പറഞ്ഞില്ലെങ്കിൽ തന്റെ പുതിയ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയ്‌സിൽ അത് വ്യക്തമാക്കുമെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു മേനോൻ നയം വ്യക്തമാക്കിയത്.
വീഡിയോ കാണാം-
അഭിമുഖത്തിന്റെ പൂർണരൂപം-