thrisur-crime

തൃശൂർ: എൻജിനിയറിംഗ് വിദ്യാർത്ഥിനി നീതുവിനെ (22) കൊലപ്പെടുത്താനായി പ്രതിയും പെൺകുട്ടിയുടെ കാമുകനുമായ നിതീഷ് എത്തിയത് പൂർണ സന്നാഹത്തോടെയെന്ന് വിവരം. കൊച്ചിയിലെ താമസസ്ഥലത്ത് നിന്നും നിതീഷ് തൃശൂരിലേക്ക് പുറപ്പട്ടത് പെൺകുട്ടിയെ കൊല്ലാൻ തീരുമാനിച്ച് തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് തലേദിവസം പുലർച്ചെ വീട്ടിലെത്തിയ നിതീഷ് അന്ന് പുറത്തിറങ്ങിയിരുന്നില്ല. ജോലി ക്ഷീണം കാരണം ഉറങ്ങുകയാണെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ ഈ സമയമത്രയും മുറിയടച്ചിരുന്ന് നിതീഷ് കൊലപാതകം പ്ലാൻ ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ കുത്താൻ ഉപയോഗിച്ചിരുന്ന കത്തി ഓൺലൈനിലൂടെ നേരത്തെ വാങ്ങിവച്ചിരുന്നു. ഇതോടൊപ്പം പുതിയ ബാഗും വാങ്ങി. ഈ ബാഗിലാണ് പെട്രോളും കത്തിയും തീ കൊളുത്താനുള്ള ലൈറ്ററും ഉപയോഗിച്ചത്. അടുത്തിടെയുണ്ടായ സംഭവങ്ങളെത്തുടർന്ന് കുപ്പിയിൽ പെട്രോൾ കിട്ടാത്തതിനാൽ കൊച്ചിയിൽ നിന്ന് തന്നെ ബൈക്കിന്റെ ടാങ്കുനിറച്ചു. കൊച്ചിയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി ബാഗിൽ സൂക്ഷിച്ചു. വ്യാഴാഴ്ച രാവിലെ നാലിന് ജോലി സ്ഥലത്തേക്കു പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ വെള്ളക്കുപ്പിയിൽ വാഹനടാങ്കിൽനിന്ന് പെട്രോൾ ഊറ്റി ബാഗിൽ വച്ചു.

തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. എന്നാൽ ഉറങ്ങിപ്പോയതിനാൽ പുലർച്ചെയാണ് വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റിയത്. പുലർച്ചെ നിതീഷ് എത്തിയപ്പോൾ നീതു വാതിൽ തുറന്നുകൊടുത്തു. ഇരുവരും തമ്മിൽ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്‌നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി. രാവിലെ 6.30ന് വീട്ടിൽ നിന്ന് പിറകുവശത്തുള്ള വാതിൽ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടർന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു കുളിമുറിയിലായിരുന്നു.

മുറിയിൽ കണ്ട നീതുവിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി. മുറിയിൽ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയൽവാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നീതുവും പ്രതിയുമായി മൂന്നുവർഷമായി പരിചയമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു വർഷം മുമ്പ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ വിവാഹാഭ്യർഥന നീതുവിന്റെ വീട്ടുകാർ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നൽകിയിട്ടുണ്ട്.

കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു നിതീഷിന്റെ പദ്ധതി. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുത്തശി വത്സലയണ് പിടിച്ചുനിറുത്തിയത്. അയൽവാസികളും ബന്ധുക്കളുമെത്തി നിതീഷിനെ കെട്ടിയിടുകയും ചെയ്‌തു. പിടിക്കുമ്പോൾ പ്രതി മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാട്ടിയതായും വിവരമുണ്ട്. അതേസമയം, കൃതൃം നടത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം നീതുവിനോട് സാമ്യമുള്ള ഒരു പെൺകുട്ടിയോടൊപ്പമുള്ള ചിത്രം നിതീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിന് തൊട്ടുമുൻപ് പോസ്റ്റ് ചെയ്തത് മനുഷ്യ രക്തം കുടിക്കുന്ന വാംപയർ സിനിമകളുമായി ബന്ധപ്പെട്ട ചിത്രമാണ്. ഫേസ്ബുക്കിൽ തന്നെ പരിചയപ്പെടുത്തുന്നിടത്ത് അധോമുഖനായ രക്തദാഹി മനുഷ്യൻ