tikkaram-meena

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞു. പരിശോധനക്ക് ശേഷം 243 പത്രികകളാണ് സ്വീകരിച്ചത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചരിക്കുന്നത് വയനാട്ടിൽ നിന്ന്.ആകെ 303 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ ടിക്കാറാം മീണ വ്യക്തമാക്കി.

ആകെ 2.50കോടി വോട്ടർമാരുണ്ടായിരുന്നു. കഴിഞ്ഞമാസം 30ന് വോട്ടർ പട്ടിക പുറത്തുവിട്ടിരുന്നു. 4ആം തീയതിവരെയുള്ള 9ലക്ഷം അപേക്ഷകൾ സമർപ്പിച്ചു. ട്രാൻസ് ജെൻഡർ വോട്ടർമാരാണുള്ളത്. എൻ.ആർ.ഐ വോട്ടർമാർ 73000പേരാണ് ഇപ്പോൾ പട്ടികയിലുള്ളത്. 2,​61000 ൽ നിന്ന് 3,​67818 ആയി മാറി. ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളത് മലപ്പുറത്ത് നിന്നാണ്,​ രണ്ടാമത് കോഴിക്കോടും,​ മൂന്നാമത് കണ്ണൂരുമാണുള്ളത്.

സംസ്ഥാനത്ത് ആകെ ഭിന്നശേഷി വോട്ടർമാരുടെ എണ്ണം 1,​25189,​ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭിന്നശേഷി വോട്ടർമാരുള്ളത് .100വയസിന് മുകളിലുള്ളത് 2230ന് മുകളിൽ. കേരളത്തിന്റെ ആരോഗ്യ നിലയെ കൂടി ഇത് സൂചിപ്പിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 5ലക്ഷത്തിലധികം പുതിയ വോട്ടർമാരാണുള്ളത്. തിര‌ഞ്ഞെടുപ്പ്

സംസ്ഥാനത്ത് നിന്ന് ഇതുവരെ പിടികൂടിയത് 7കോടി രൂപയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ ടീക്കാറാം മീണ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ വർഗീയ പരാമർശത്തെ കുറിച്ച് പരാതി ലഭിച്ചാൽ മാത്രം അതിന്റെ നിയമവശങ്ങൾ കൈക്കൊള്ളാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യത്മമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ വിവാദ പരാമർശങ്ങൾ ഉൾപ്പെടുത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുമെന്നും എം.കെ രാഘവന്റെ പ്രസംഗത്തിലെ പരാമർശത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,​ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത.എസ്.നായർ നൽകിയിരുന്ന പത്രികകൾ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിർദേശ പത്രികകളാണ് തള്ളിയത്.