തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം, വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ സരിത എസ്.നായർ നൽകിയിരുന്ന നാമനിർദ്ദേശ പത്രികകൾ തള്ളി. സോളാർ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ ശിക്ഷിച്ചിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് തള്ളിയത്. ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ ഇന്ന് പത്തരവരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാൻ കഴിയാത്തതിനാലാണ് പത്രിക തള്ളാൻ തീരുമാനിച്ചത്.