1. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് എതിരായ ഒളികാമറ വിവാദം പൊലീസ് അന്വേഷിക്കും. രാഘവന് എതിരായ പരാതികളും രാഘവന്‍ നല്‍കിയ പരാതികളും പ്രത്യേക സംഘം അന്വേഷിക്കും. രാഘവന് എതിരെ ലഭിച്ച വിവിധ പരാതികള്‍ കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് കൈമാറി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. രാഘവന്റെ പണമിടപാടുകളില്‍ കോഴിക്കോട് എ.എസ്.പി അന്വേഷണം തുടങ്ങി
2. അതിനിടെ, എം.കെ. രാഘവന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്. എം.കെ. രാഘവന്റെ പണമിടപാടുകളെ കുറിച്ചും തിരഞ്ഞെടുപ്പ് ചട്ടലംഘനത്തെ കുറിച്ചും അന്വേഷിച്ച് നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതി. അദ്ദേഹം നടത്തിയ തിരഞ്ഞെടുപ്പ് ചങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റി അന്വേഷിക്കണം എന്നും ആവശമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും പരാതിയില്‍ ആവശപ്പെടുന്നു.
3. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന്‍ തിരഞ്ഞെടുപ്പ് ചെലവായി കമ്മിഷന് മുന്‍പാകെ കാണിച്ചത്. എന്നാല്‍ സ്വാകര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ ആരോപണം
4. മുസ്ലീംലീഗിന് എതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുടെയും യോഗി ആദിത്യനാഥിന്റെയും പരാമര്‍ശങ്ങള്‍ പച്ചയായ വര്‍ഗീയത. യോഗിയുടെ പരാമര്‍ശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണം എന്നും യഥാര്‍ത്ഥ വൈറസ് ബി.ജെ.പി എന്നും ആരോപണം. അതിനിടെ, വൈറസ് എന്ന് അധിക്ഷേപിക്കുകയും പാകിസ്ഥാന്‍ പതാക ഉപയോഗിക്കുന്നവര്‍ എന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യനാഥിന് എതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് മുസ്ലീംലീഗ് പരാതി നല്‍കും
5. മുസ്ലീംലീഗ് പതാകയും പാക് പതാകയും ഒന്നാണ് എന്ന് പ്രചരിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തി പെടുത്തുന്നത് എന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ചരിത്രത്തേയും വര്‍ത്തമാനത്തേയും രാഷ്ട്രീയത്തേയും കുറിച്ച് സാമാന്യം ബോധമുള്ളവര്‍ ഈ പ്രസ്താവന തള്ളിക്കളയും. ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയമായി നേരിടും എന്നും മജീദ്
6. അതേസമയം, ഉത്തര്‍പ്രദേശ് മുഖമന്ത്രി യോഗി ആദിതനാഥിന് താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്തന്‍ സൈനത്തെ മോദി സേന എന്ന് വിശേഷിപ്പിച്ച യോഗിയുടെ പ്രസ്താവനയ്ക്ക് എതിരെ ആണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഭാവിയില്‍ പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണം എന്ന് മുന്നറിയിപ്പ്. ഗാസിയാ ബാദില്‍ നടന്ന റാലിക്കിടെ ആയിരുന്നു യോഗി ആദിത നാഥിന്റെ വിവാദ പരാമര്‍ശം
7. ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം എം.എല്‍.എമാര്‍ ഏറ്റെടുക്കും. കറുപ്പുംപടിയില്‍ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രചരണം ആരംഭിച്ചു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ അടക്കമുള്ള നേതാക്കളുടെ റോഡ് ഷോ അടക്കം നടത്തി സ്ഥാനാര്‍ത്ഥിയുടെ അഭാവത്തിലും പ്രചരണം സജീവമാക്കാന്‍ ആണ് യു.ഡി.എഫിന്റെ തീരുമാനം
8. ചാലക്കുടി മണ്ഡലത്തിലെ പ്രചരണം പുരോഗമിക്കവെ ആണ് ഇന്ന് ബന്നിബെഹന്നാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയത്. ഒന്നര ആഴ്ചത്തെ വിശ്രമം വേണം എന്നാണ് ഡോക്ടര്‍മാര്‍ ബെന്നി ബെഹന്നാന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എറണാകുളം ലോക്സഭാ മണ്ഡലത്തിന് കീഴിലെ എം.എല്‍.എമാരായ വി.ഡി. സതീശന്‍, പി.ടി തോമസ് എന്നിവരും പ്രചരണത്തിന് ഊര്‍ജം പകരാന്‍ എത്തും
9. പ്രചരണരംഗത്ത് കൂടുതല്‍ സജീവമാക്കാന്‍ ദേശീയ നേതാക്കളുടെ വന്‍നിര സംസ്ഥാനത്തേക്ക് എത്തുന്നു. നരേന്ദ്ര മോദി,രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുളള നേതാക്കള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രചരണത്തിന് എത്തും. പരസ്യ പ്രചരണം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ആണ് ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാന്‍ മുന്നണികള്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയുമാണ് ഇക്കാരത്തില്‍ മുന്നില്‍
10. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ആദ്യമായി അക്കൗണ്ട് തുറക്കുവാന്‍ തീവ്രശ്രമം നടത്തുന്ന ബി.ജെ.പി പ്രധാനമന്ത്രി അടക്കമുളള താര പ്രചാരകരെയാണ് അണി നിരത്തുന്നത്. ഈ മാസം 12 ന് കോഴിക്കോടും 18 ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രാഹുള്‍ ഗാന്ധിയുടെ വരവോടെ ശ്രദ്ധേയമായ വയനാട്ടിലേക്ക് 17 ന് ദേശീയ അധക്ഷന്‍ അമിത് ഷായെ എത്തിക്കാനാണ് നീക്കം
11.കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, നിതിന്‍ ഗഡ്ഗരി, നിര്‍മലാ സീതാരാമന്‍ എന്നിവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഡി.എയുടെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിന്റെ ആവേശം സംസ്ഥാനത്ത് എമ്പാടും എത്തിക്കാനുളള ഒരുക്കത്തിലാണ് കോണ്‍ഗ്രസുളളത്. 16,17 തിയതികളില്‍ രാഹുല്‍ പ്രചാരണത്തിനായി വീണ്ടും സംസ്ഥാനത്ത് എത്തും. വയനാട്ടിന് പുറമേ തിരുവനന്തപുരം,പത്തനംതിട്ട മണ്ഡലങ്ങളല്‍ ആയിരിക്കും രാഹുല്‍ പ്രചാരണത്തിന് എത്തുക.
12. വയനാട് മണ്ഡലത്തിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് അന്തിമ രൂപമാകും. ഇതിനായി പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധക്ഷതയില്‍ വൈകിട്ട് കല്‍പറ്റയില്‍ യോഗം ചേരും. പ്രധാനപ്പെ സംസ്ഥാന നേതാക്കള്‍ ഏതൊക്കെ ദിവസം മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തണം എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും.