vava-suresh

തിരുവന്തപുരം കാട്ടാക്കടയിൽ ഒരു ഷോറൂമിന്റെ ഗോഡൗണിൽ ഒരു പാമ്പിനെ കണ്ടു എന്ന് വിളിച്ച് പറഞ്ഞതനുസരിച്ചാണ് വാവ സ്ഥലത്ത് എത്തിയത്. ഷോറൂമിലേക്ക് സാധനം എടുക്കാൻ ചെന്ന ജോലിക്കാരനാണ് പാമ്പിനെ കണ്ടത്. അതിനാൽ ഗോഡൗണിലേക്ക് ആരും കയറുന്നില്ല. അവിടെ കൂടി നിന്നവർ വാവയോട് പറഞ്ഞു.

തുടർന്ന് ഗോഡൗണിലേക്ക് കയറിയ വാവ കാണുന്നത് താഴെയും മുകളിലുമായി നിറയെ സാധനങ്ങൾ. ഇത് മൊത്തം മാറ്റുക അല്പം ശ്രമകരമായ ജോലിയാണ്. എന്നിരുന്നാലും അവിടെ കൂടി നിന്നവരുടെ സഹായത്തോടെ ഓരോ സാധനങ്ങളായി മാറ്റാൻ തുടങ്ങി. അപ്പോഴാണ് വാവ ആ കാഴ്ച കാണുന്നത്....

തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ കോട്ടയം പുതുപ്പള്ളിയിൽ തലപ്പാടി എന്ന സ്ഥലത്താണ് എത്തിയത്. വലിയ ആൾക്കൂട്ടം. റോഡിനോട് ചേർന്ന കരിങ്കൽ അതിരിന് അകത്താണ് മൂർഖൻ പാമ്പ്. രണ്ട് കല്ല് എടുത്ത് മാറ്റിയപ്പോൾ തന്നെ പാമ്പിന്റെ ഒരുവശം കണ്ടു. ഭക്ഷണം കഴിച്ചുള്ള ഇരിപ്പാണ്. അതിനാൽ ഇഴഞ്ഞു പോകുന്ന കാര്യം പ്രയാസമാണ്. അതിനാലാണ് അവിടെ തന്നെ ഇരുന്നത്. വാലിൽ തന്നെ വാവക്ക് പിടി കിട്ടി. മൂർഖനെ പതുക്കെ പുറത്തേക്ക് എടുക്കാനുള്ള ശ്രമമാരംഭിച്ചു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ അദ്ധ്യായം.