ദുബായ്:വീട്ടുടമസ്ഥനും ഭാര്യയും പുറത്തുപോയ തക്കത്തിന് കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഏഷ്യൻ വംശജരായ വീട്ടുജോലിക്കാരിയും കാമുകനും പിടിയിലായി. യു.എ.ഇയിലെ ഫുജൈറയിലാണ് സംഭവം.
ഫുജൈറയിൽ സ്വദേശിയുടെ വീട്ടിലെ ജോലിക്കാരിയായ യുവതി ഫോണിലൂടെയാണ് ഏഷ്യൻ വംശജനായ കാമുകനെ പരിചയപ്പെട്ടത്. പിന്നീട് വീട്ടുടമസ്ഥനും കുടുംബവും പുറത്തുപോകുമ്പോൾ കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പതിവായിരുന്നു. സംഭവം നടന്ന ദിവസം വീട്ടിലുള്ളവർ പുറത്തുപോയപ്പോൾ യുവതി കാമുകനെ വിളിച്ചു. പുറത്ത് കാത്തിരുന്ന യുവാവ് ഈ സമയത്ത് വീട്ടിലകത്ത് കയറി. എന്നാൽ അപ്രതീക്ഷിതമായി വീട്ടുടമസ്ഥന്റെ ഭാര്യ വീട്ടിലേക്ക് എത്തിയതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു.
വീട് വൃത്തിയാക്കാത്തതിൽ അരിശം പൂണ്ട വീട്ടുടമസ്ഥന്റെ ഭാര്യ വേലക്കാരിയെ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. മുറി പരിശോധിച്ചപ്പോൾ ഒരു പുരുഷനൊപ്പം വേലക്കാരിയെ കണ്ടെത്തി. ഉടൻ തന്നെ ഇവർ ഭർത്താവിനെ വിളിക്കുകയും ഭർത്താവ് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഫുജൈറ പൊലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തു. വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, കോടതിയിൽ ഹാജരാക്കിയപ്പോൾ കുറ്റം നിഷേധിച്ച വേലക്കാരി യുവാവ് തന്റെ പുരുഷനാണെന്നും വീട്ടിൽ മറ്റൊന്നും നടന്നില്ലെന്നുമാണ് മൊഴി നൽകിയത്. കേസ് കൂടുതൽ വിചാരണയ്‌ക്കായി വേറൊരു ദിവസത്തേക്ക് മാറ്റിവച്ചിരുക്കുകയാണ്. കുറ്റം തെളിഞ്ഞാൽ ഇരുവർക്കും മൂന്ന് വർഷം വരെ തടവും നാടുകടത്തൽ അടക്കമുള്ള ശിക്ഷാ നടപടികൾക്കും വിധേയരാകേണ്ടി വരും.