കണ്ണൂർ: ക്ഷേമപെൻഷൻ വാങ്ങുന്നവർ പിണറായി സർക്കാരിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണൂരിലെ വെള്ളാവിൽ നടന്ന തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.
' ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ പിണറായി സർക്കാരിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും, അതിൽ ഒരു സംശയവും വേണ്ട. ഈ പൈസയും മേടിച്ചിട്ട് വോട്ട് ചെയ്‌തില്ലെങ്കിൽ ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട്. തീർച്ചയായിട്ടും ചോദിച്ചിരിക്കുമെന്ന് നമുക്ക് പറയാൻ സാധിക്കണം.
കാരണം നമ്മൾ പറഞ്ഞില്ലെങ്കിൽ ഈ ബി.ജെ.പിക്കാരും കോൺഗ്രസുകാരും എല്ലാം പോയി വേറെ എന്തെങ്കിലും പറഞ്ഞ് ആ പാവങ്ങളെ പറ്റിക്കും. അതുകൊണ്ടാണ് താൻ പറഞ്ഞത് എന്നായിരുന്നു കടകംപള്ളിയുടെ വാക്കുകൾ.