tv-anupama-car-accident

ചാലക്കുടി:തൃശൂർ ജില്ലാ കളക്‌ടർ ടി.വി.അനുപമ സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടിയിൽ അപകടത്തിൽ പെട്ടു. വാഹനത്തിലുണ്ടായിരുന്ന കളക്‌ടർ ഉൾപ്പെടെയുള്ള ആർക്കും സംഭവത്തിൽ പരിക്കില്ല. ചാലക്കുടിയിൽ തിരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങിവരുന്നതിനിടെ ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. ചാലക്കുടി പഴയ ദേശീയ പാതയിൽ സ്വകാര്യ വർക്ക് ഷോപ്പിന് സമീപം എതിർ ദിശയിൽ വന്ന മറ്റൊരു കാർ കളക്‌ടറുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. പിന്നീട് കളക്‌ടർ മറ്റൊരു വാഹനത്തിൽ തന്റെ യാത്ര തുടർന്നു.