pathimugam

ചൂടിനെ പ്രതിരോധിയ്ക്കാൻ മികച്ചതായതിനാൽ വേനൽക്കാലത്ത് പതിമുഖമിട്ട് തിളപ്പിച്ച വെള്ളം മികച്ച പാനീയമാണ്. രക്തപ്രവാഹം സുഗമമാക്കുന്നതിനൊപ്പം ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ തടയാനും സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിയ്കാനും ഉത്തമമാണ് . പനി,​ അലർജി ആസ്‌ത്‌മ എന്നിവയുള്ളവർക്ക് നല്ലൊരു ഔഷധം. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്‌ക്കുന്നതിനാൽ പ്രമേഹ രോഗികൾക്ക് മികച്ച പാനീയം. ആന്റിഓക്സിഡന്റ് ഗുണം പതിമുഖത്തിനുണ്ട്. ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് കോശനാശം തടയും. കിഡ്നി സ്റ്റോൺ തടയാൻ ഏറെ നല്ലതാണ്. കരളിന്റെ ആരോഗ്യം സംരക്ഷിക്കും. ചീത്ത കൊളസ്‌ട്രോളായ എൽ.ഡി.എല്ലിന്റെ അളവ് കുറയ്ക്കുന്നു. നല്ല ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങളുണ്ട് ഇതിൽ. മൂത്രസംബന്ധമായ രോഗങ്ങൾക്ക് പ്രതിവിധിയാണ്. മാനസിക സമ്മർദ്ദം അകറ്റും. ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാം. രക്തശുദ്ധി വരുത്തുന്നതിലൂടെ ചർമരോഗങ്ങളെ പ്രതിരോധിക്കും. ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യും.