mamata-

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുടർച്ചയായ വിമർശനങ്ങളുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോദി കള്ളനാണെന്നും കേന്ദ്രത്തിലെ പുതിയ സർക്കാരിനെ തൃണമൂൽ കോൺഗ്രസ് നയിക്കുമെന്നും മമത പറഞ്ഞു.

രാജ്യത്തെ അംഗീകൃത പൗരന്മാരെ ദേശീയ പൗരത്വരജിസ്റ്ററിന്റെ പേരിൽ വിദേശികളാക്കുകയാണ് മോദിചെയ്യുന്നതെന്നും സ്വന്തം ഭാര്യയെ പരിപാലിക്കാൻ കഴിയാത്ത വ്യക്തി എങ്ങനെയാണ് ഒരു രാജ്യത്തെ ജനങ്ങളെ പരിപാലിക്കുന്നതെന്നും മമത ആരോപിച്ചു. ബംഗാളിലെ ആലിപ്പൂർദറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

2014ൽ പറഞ്ഞ ഒരു വാഗ്ദാനം പോലും ഇതുവരെയും മോദി നടപ്പാക്കിയിട്ടില്ല. ഈ അഞ്ചുവർഷവും മോദി കള്ളംപറഞ്ഞ് രാജ്യത്തെ ജനങ്ങളെ പറ്റിച്ചു. മമത കൂട്ടിച്ചേർത്തു.