സമൂഹത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമുണ്ടെന്നും, അതിനെ അന്തസായി അംഗീകരിച്ച് ഗ്രേസ്‌ഫുളായി ജീവിക്കുകയാണ് വേണ്ടതെന്ന് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ മനസു തുറന്നത്.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ-
'യഥാർത്ഥത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ ഒരു കുഴപ്പവും ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാടി ആയാലും മൂടിക്കുടിക്കണമെന്ന് പഴയ ആൾക്കാർ പറഞ്ഞത് പുച്ഛിക്കരുത്. ചിലതൊക്കെ നമ്മൾ പാലിക്കണം. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന, ഒരു ലേഡീ കംപാനിയനെ ഇഷ്‌ടപ്പെടുന്ന ആളാണ് ഞാൻ. പക്ഷേ നിങ്ങളിങ്ങനാണോ? എന്നാൽ ഞങ്ങളിങ്ങനെ ആയേക്കാം എന്ന് വിചാരിക്കരുത്. അതുവേണ്ട.
അസ്ഥാനത്ത് കാണിക്കുന്ന ഈ വെപ്രാളമെന്ന വാക്ക്... ഞങ്ങൾ തലകുനിച്ച് കൈതൊഴാൻ തയ്യാറാണ് സ്ത്രീകളെ. എന്റെ അമ്മ സ്ത്രീയാണ്. ഷർട്ടിട്ട് അമ്പലത്തിൽ കയറാൻ പാടില്ലെന്നുള്ള അമ്പലങ്ങളുണ്ട്. ഒരു ലേഡീ വരുന്നു. ഞങ്ങൾക്കെന്താ കുറവ്? അങ്ങനെ കയറാൻ പറ്റുമോ? അപ്പോ സ്ത്രീയും പുരുഷനും വ്യത്യാസമുണ്ട്, അതിനെ അന്തസായിട്ട് അംഗീകരിച്ച് ഗ്രേസ്‌ഫുളായി ജീവിക്കുകയാണ് വേണ്ടത്'.
അഭിമുഖത്തിന്റെ പൂർണരൂപം-