ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾ 29 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധന
2018 സെപ്റ്റംബറിൽ നടത്തിയ എൽ.എൽ.ബി ഇന്റഗ്രേറ്റഡ് മൂന്നാം സെമസ്റ്റർ (2011 & 2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ VII) 8 മുതൽ 17 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
പിഎച്ച്.ഡി പ്രവേശന പരീക്ഷ
പിഎച്ച്.ഡി പ്രവേശന പരീക്ഷ മേയ് 4 ന് രാവിലെ 10 മുതൽ 1 വരെ തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്നതായിരിക്കും. സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് ന്യൂനതകൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ അപേക്ഷകരുടെ പ്രൊഫൈലിൽ കൊടുത്തിട്ടുണ്ട്. അപേക്ഷകർ സർവകലാശാല റിസർച്ച് പോർട്ടലിലെ (www.research.keralauniversity.ac.in) രജിസ്റ്റർ ചെയ്ത പ്രൊഫൈൽ പരിശോധിച്ച് അപാകതകൾ ഉള്ളപക്ഷം (ഫോട്ടോ അറ്റസ്റ്റേഷൻ ചെയ്യാത്തത്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, ഡി.ഡി./ചല്ലാൻ സമർപ്പിക്കാത്തവർ, അപേക്ഷയിൽ ഒപ്പിടാത്തവർ മുതലായവ) 25 നുള്ളിൽ പരിഹരിച്ച് അപേക്ഷകൾ സ്വീകാര്യയോഗ്യമാക്കേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷകൾ നിരസിക്കപ്പെടാവുന്നതാണ്.