1.മനസാക്ഷി മരവിച്ചവര്‍ക്കു മാത്രം ചെയ്യാനാകുന്ന സംഭവമാണ് തൊടുപുഴയില്‍ പിഞ്ചു കുഞ്ഞിന്റെ കൊലപാതം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളം ലജ്ജിച്ചു തല താഴ്ത്തിയ സംഭവമാണിത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനം കൂടുതല്‍ ഉണര്‍ന്ന് ഇരിക്കണം. സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 2.അതേസമയം, കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ . യുവാവിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് 7 വയസ്സുകാരന്‍ മരിക്കാനിടയായ സംഭവം വേദനാ ജനകമാണെന്നു ശൈലജ പറഞ്ഞു. കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് ക്രൂര മര്‍ദ്ദനം ഉണ്ടാകുന്നതെന്നും ഇതിനെതിരെ ശക്തമായ അവബോധം വേണം . തൊട്ടടുത്ത വീട്ടില്‍ കുട്ടികള്‍ പീഡനം അനുഭവിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണ0 3 കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനാണ് തണല്‍ പദ്ധതിക്ക് രൂപം നല്‍കിയത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് 1517 എന്ന നമ്പറില്‍ അറിയിക്കണം എന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. 4. തൊടുപുഴയില്‍ അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴു വയസുകാരന്‍ മരിച്ചു. മരണകാരണം തലയോട്ടിക്കേറ്റ ഗുരുതര പരിക്ക്. മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിറുത്തി ഇരുന്നത്. ആശുപത്രിയിലെ ഡോക്ടര്‍മാരും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘവും കഴിഞ്ഞ 10 ദിവസമായി ഏഴ് വയസുകാരന്റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുക ആയിരുന്നു
5. ഇന്നലെ കുട്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കുടലിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നതിനാല്‍ ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കുന്നത് നിറുത്തി വച്ചിരുന്നു. രാത്രിയോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആവുകയും രക്തസമ്മര്‍ദ്ദം താഴുകയും ആയിരുന്നു. കുട്ടിയെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ അമ്മയുടെ ആണ്‍സുഹൃത്ത് അരുണ്‍ ആനന്ദിന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. സംഭവത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസ് എടുക്കുകയും ചെയ്തിരുന്നു 6.ചെന്നൈ സെന്‍ട്രല്‍ റെയിവേ സ്റ്റേഷനു എം.ജി ആറിന്റെപേര് നല്‍കി വിജ്ഞപനമിറങ്ങി. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ പുരട്ചി തലൈവര്‍ ഡോ. എം.ജി രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. ഇനി മുതല്‍ എം.എജി ആറിന്റെ പേരിലായിരിക്കും റെയിവേ സ്റ്റേഷന്‍ അറിയപ്പെടുക. തമിഴ്നാട് സര്‍ക്കാരാണ് ഇന്ന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 7. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ ആത്മാവ് തകര്‍ത്തു എന്ന് സോണിയാ ഗാന്ധി ഡല്‍ഹിയില്‍ കുറ്റപ്പെടുത്തി. ദേശസ്‌നേഹത്തിന് പുതിയ നിര്‍വ്വചനം കൊണ്ട് വരികയാണ് മോദി സര്‍ക്കാര്‍. രാജ്യത്തിന്റെ നാനാത്വത്തെ അംഗീകരിക്കാത്തവരെ ആണ് മോദി സര്‍ക്കാര്‍ രാജ്യ സ്‌നേഹികളായി ചിത്രീകരിക്കുന്നത് . 8. രാജ്യത്ത് നിയമവാഴ്ച്ചയല്ല ബിജെപി ആഗ്രഹിക്കുന്നതെന്നും സോണിയ ഗാന്ധി.മോദി ഭരണകൂടം വിയോജിപ്പുകളെ അംഗീകരിക്കുന്നില്ല. അവരവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എതിരെ അക്രമം അരങ്ങേറുമ്പോള്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നുംസോണിയാ ഗാന്ധി പറഞ്ഞു. 9. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബി വിദേശത്തു നിന്ന് മസാല ബോണ്ട് വഴി 2150 കോടി സമാഹരിച്ചത് കരിമ്പട്ടികയില്‍ പെടുത്തിയ ലാവ്ലിനുമായി ബന്ധമുള്ള കമ്പനിയില്‍ നിന്ന് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. സി.ഡി.പി.ക്യു കമ്പനിക്ക് ലാവ്ലിനുമായി ബന്ധമില്ല. കനേഡിയന്‍ സര്‍ക്കാര്‍ അംഗീകരിച്ച കമ്പനി ആണിത്. ഇന്ത്യയില്‍ കമ്പനി പല നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. പ്രതിപക്ഷ ആരോപണം, കിഫ്ബി പ്രവര്‍ത്തനം അമ്പരപ്പിച്ചത് കാരണം എന്നും ചെന്നിത്തല 10. ലാവ്ലിന്‍ കമ്പനിയുമായി പുതിയ ഇടപാട് ഉണ്ടായത് എങ്ങനെ എന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇടപാടില്‍ സ്വജനപക്ഷപാതവും അഴിമതി ഉണ്ടായെന്ന് സംശയിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തു നിന്ന് ധന സമാഹരണത്തിന് ആയി ഇന്ത്യന്‍ രൂപയില്‍ പുറത്തിറക്കുന്ന ബോണ്ടുകള്‍ ആണ് മസാല ബോണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍ വാങ്ങിയിട്ട് എല്‍.ഡി.എഫിന് വോട്ട് ചെയ്യാതിരുന്നാല്‍ ദൈവം ചോദിക്കും എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്കും ചെന്നിത്തലയുടെ മറുപടി 11. ക്ഷേമ പെന്‍ഷന്‍ ആരുടേയും ഔദാര്യമല്ല. അര്‍ഹതപ്പെട്ടവരുടെ അവകാശം ആണെന്ന് മന്ത്രി ഓര്‍ക്കണം. സംസ്ഥാനത്ത് ആദ്യമായിട്ടല്ല ഒരു സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത്. പിണറായി വിജയന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പണമല്ല ഇതിന് ഉപയോഗിക്കുന്നത്. വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ആണ് ദേവസ്വം മന്ത്രി ശ്രമിച്ചത് എന്നും ചെന്നിത്തല
|