ഐസ്വാൾ: മിസോറാമിലെ 117 പോളിംഗ് സ്റ്റേഷനുകളെ നിയന്ത്രിക്കാൻ പെൺപട ഒരുങ്ങി. പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം എല്ലാം സ്ത്രീകളാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുക. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആശിഷ് കുന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒരൊറ്റ ലോക്സഭാ മണ്ഡലം മാത്രമാണ് ഉള്ളത്.
ഏപ്രിൽ 11നാണ് മിസോറാം ലോക്‌സഭാ മണ്ഡലത്തിലെയും ഐസ്വാൾ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. കഴിഞ്ഞവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് സ്ത്രീകളായിരുന്നു മിക്കയിടങ്ങളിലും തിരഞ്ഞെടുപ്പ് നയിച്ചത്.