suresh-gopi

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന സ്ഥാനാർത്ഥികളുടെ സെൽഫി എടുക്കുന്നതും അത് സോഷ്യൽ മീഡിയയി. പങ്കുവയ്ക്കുന്നതും ഇപ്പോൾ ഒരു ട്രൻഡായിരിക്കുകയാണ്. സ്ഥാനാ‌ത്ഥി ഒരു സിനിമ സ്റ്റാറാണെങ്കിൽ പിന്നെ പറയണ്ട, സെൽഫിക്കുള്ള തിരക്ക് ഇത്തിരി കൂടും. അങ്ങനെ തൃശൂർ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയും സിനിമാ താരവുമായ സുരേഷ് ഗോപിയുടെ അടുത്ത് സെൽഫിക്കായി സമീപിച്ച വിദ്യാർത്ഥിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തൃശൂർ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപ സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി. താരത്തെ കണ്ടതും പള്ളിയിലെ കുട്ടികൾ സുരേഷ് ഗോപിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചത്. സുരേഷ് ഗോപിയുടെ പുറകിൽ നിന്നിരുന്ന വിദ്യാർഥി സെൽഫിക്കായി താരത്തിന്റെ തോളത്ത് തട്ടി. ഉടൻ കൈ തട്ടിമാറ്റിയ സുരേഷ് ഗോപി, സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വീഡിയോയിൽ കാണാം.