kamal-nath

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീൺ കാക്കറുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇന്ന് പുലർച്ച മൂന്നു മണിയോടെയാണ് കാക്കറുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

പ്രവീൺ കാക്കറുടെ വീട്, വിജയ് നഗറിലുള്ള ഓഫീസ് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട ആറോളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് വിശദീകരണം. ഇവിടങ്ങളിൽ നിന്ന് ഒമ്പത് കോടിയോളം രൂപ കണ്ടെടുത്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രിയിലും ഇന്ന് പുലർച്ചെയുമായി മദ്ധ്യപ്രദേശ്, ഗോവ, ഡൽഹി എന്നിവിടങ്ങളിലായി 50 ഓളം കേന്ദ്രങ്ങളിൽ റെയിഡ് നടത്തിയതായാണ് സൂചന.