crime

തിരുവനന്തപുരം: ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ തിരുവനന്തപുരം വക്കത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു. വക്കം സ്വദേശി കംസൻ എന്ന ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ സന്തോഷ് കുമാറിനെ കടയ്‌ക്കാവൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കൊല്ലപ്പെട്ട ബിനുവും സന്തോഷും തമ്മിൽ ഏറെ നാളായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. വക്കം ഉത്സവത്തിനിടെ ഇരുവരും വീണ്ടും കണ്ടതോടെ വാക്കുതർക്കമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാക്കുതർക്കത്തിനൊടുവിൽ സന്തോഷ് കുമാർ സമീപത്ത് കിടന്നിരുന്ന ഇഷ്‌ടിക എടുത്ത് ബിനുകുമാറിന്റെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബിനുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും ക്രിമിനൽ കേസുകളിലെ പ്രതികളാണ്.