attack

എടപ്പാൾ: മലപ്പുറം എടപ്പാളിൽ പത്തു വയസുകാരിയെ ക്രൂരമായി മർദ്ദിച്ചു. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെയാണ് നാടോടി പെൺകുട്ടിക്ക് മർദ്ദനമേറ്റത്. കുട്ടിയുടെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മർദ്ദനമേറ്റ കുട്ടിയെ എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ ആക്രി സാധനങ്ങൾ പെറുക്കുന്നത് വിലക്കിയ ആളാണ് മർദ്ദിച്ചെതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.