തിരുവനന്തപുരം: കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെ യുവതിയെയും സുഹൃത്തിനെയും കുമളി ചെക്‌പോസ്റ്റിൽ എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് (25), സൂര്യബാല (34) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി കാറിൽ വരുമ്പോഴാണ് കുമളി ചെക് പോസ്‌റ്റിൽ വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്.
കൊടൈക്കനാലിൽ പോയി വരികയായിരുന്നു എന്നാണ് ഇവർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. വരുന്നതിനിടെ കമ്പത്ത് നിന്നും 2500 രൂപയ്‌ക്ക് കാൽകിലോ കഞ്ചാവ് വാങ്ങി. തിരുവനന്തപുരത്ത് കൊണ്ടുപോയി കൂട്ടുകാരോടൊപ്പം വലിക്കാനാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇവർ മൊഴി നൽകിയത്.