kaumudy-news-headlines

1. മലപ്പുറത്ത് നാടോടി ബാലികയ്ക്ക് മര്‍ദ്ദനം. എടപ്പാളിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് മര്‍ദിച്ചത്. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 10 വയസുകാരിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനെ ചൊല്ലിയായിരുന്നു മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട ഇടപാട് സ്വദേശി രാഘവനെ കസ്റ്റഡിയില്‍ എടുത്തു

2. ശബരിമല പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്ക് കുരുക്ക് മുറുകുന്നു. താരം ചട്ടലംഘനം നടത്തി എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കളക്ടര്‍ നോട്ടീസ് അയച്ചത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്. എന്തിനാണ് പെരുമാറ്റചട്ടം ലംഘിച്ചത്. ദൈവത്തിന്റെ പേര് എന്തിന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നൂ എന്നും ചോദ്യം. ബി.ജെ.പി ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് കളക്ടര്‍ ടി.വി അനുപമയും പ്രതികരിച്ചു

3. സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബി,.ജെ.പി. സുരേഷ് ചട്ടലംഘനം നടത്തിയിട്ടില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കളക്ട്ര്‍ പിണറായി വിജയന് ദാസ്യപണി ചെയ്യുന്നു എന്ന് പാര്‍ട്ടി വക്താവ് ബി.ഗോപാലകൃഷ്ണന്‍. കളക്ടറുടെ നടപടി പ്രശസ്തിക്ക് വേണ്ടി. കളക്ടര്‍ പെരുമാറ്റച്ചട്ട ലംഘനം എന്ത് എന്ന് പഠിക്കണം എന്നും ബി.ജെ.പിയുടെ വിമര്‍ശനം. താന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ല എന്ന് സുരേഷ് ഗോപി. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇത് എന്ത് ജനാധിപത്യം ആണ്. ഇതിന് ജനം മറുപടി നല്‍കും. കളക്ടറുടെ നോട്ടീസിന് ആലോചിച്ച് മറുപടി നല്‍കും എന്നും സുരേഷ് ഗോപി

4. ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനത്ത് എന്‍.ഡി.എ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു ശബരിമല മുന്‍നിറുത്തി വോട്ട് ചോദിക്കും എന്ന് സുരേഷ് ഗോപി വോട്ടര്‍മാരോട് പറഞ്ഞത്. ഇതിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നോട്ടീസ് അയക്കുക ആയിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യം.

5. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, രാജ്യത്ത് 50 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഡല്‍ഹി, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആണ് റെയ്ഡ്. 350 ഓളം ഉദ്യോഗസ്ഥര്‍ ആണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കള്ളംപണം പിടിച്ചെടുക്കാന്‍ ആണ് റെയ്ഡ്

6. ഇലക്രേ്ടാണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് ഒപ്പമുള്ള വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണണം എന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം തന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാന്‍ ആവും. കാത്തിരിക്കാന്‍ തയ്യാര്‍ എന്നും സുപ്രീംകോടതിയെ അറിയിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍

7. കേസ് സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും. 50 ശതമാനം സ്ലിപ്പുകള്‍ എണ്ണാന്‍ ആവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിന് മറുപടി നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കി ഇരുന്നു. വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഓരോ നിയമസഭാ മണ്ഡലത്തിലേയും ഓരോ ബൂത്തുകളിലെ വീതം മാത്രമേ എണ്ണാന്‍ ആവൂ എന്നും 50 ശതമാനം എണ്ണണ്ണം എങ്കില്‍ ഒരാഴ്ച വേണ്ടി വരും എന്നും ആണ് കമ്മിഷന്‍ അറിയിച്ചത്

8. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത. വൈദികര്‍ക്കും വിശ്വാസികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഇതു സംബന്ധിച്ച സന്ദേശം അയച്ചു. കേസിലെ സത്യം പുറത്തു വരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം എന്ന് ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിന്റെ ആഹ്വാനം

9. ചൊവ്വാഴ്ച ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞ് ഡി.ജി.പി അനുമതി നല്‍കിയത്. കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിന് ഇറങ്ങാന്‍ തയ്യാര്‍ എടുക്കുന്നതിനിടെ ആണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്

10. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് നാളെ അന്തിമ രൂപമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശ പത്രികകളാണ് അംഗീകരിച്ചിത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കുന്നതോടെ മത്സര ചിത്രം പൂര്‍ണമാകും. സൂക്ഷ്മ പരിശോധനയില്‍ 61 പത്രികകള്‍ തള്ളിയിരുന്നു.

11. ഏറ്റവും കൂടുതല്‍ പത്രികകള്‍ ഉള്ളത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. 22 പത്രികകള്‍. ഏറ്റവും കുറവ് കോട്ടയത്ത്. പതിനഞ്ച് പത്രികകള്‍ സമര്‍പ്പിച്ച കോട്ടയത്ത് ഏഴ് പത്രികകള്‍ അംഗീകരിച്ചു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളും മുന്നണികളും നാലാം വട്ട പ്രചരണത്തിലേക്ക് കടന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ചിത്രം ഏറെ കുറെ വ്യക്തമായ മണ്ഡലങ്ങളില്‍ തങ്ങളുടെ വോട്ടുകള്‍ അരക്കിട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.

12. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും അപരന്മാരുടെയും സാന്നിധ്യം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. എല്‍.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എന്‍.ഡി.എയും ദേശീയ നേതാക്കളെ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തിക്കും. ഈ മാസം 23നാണ് വോട്ടെടുപ്പ്. അടുത്ത മാസം 23നാണ് ഫലപ്രഖ്യാപനം.