നേരം വീണ്ടും വെളുത്തല്ലോ ദൈവമേ എന്ന ചിന്തയിൽ ഉറക്കമുണരുന്നവരാണ് നമ്മളിൽ പലരും. രാവിലത്തെ ആ നെഗറ്റീവ് എനർജി ദിവസം മുഴുവൻ നിലനിൽക്കുകയും ചെയ്യും. എന്നാൽ ചിലരുണ്ട് രാവിലെ പ്രസന്നവദരായി ഉണരുകയും ദിവസം മുഴുവൻ ആക്‌ടീവായി പ്രവർത്തിക്കുകയും ചെയ്യുന്നവർ. ജീവിത വിജയം ഇവർക്കായിരിക്കുമെന്നും വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. മറ്റ് ചിലരുണ്ട് അവരുടെ ദിവസം തുടങ്ങുന്നത് തന്നെ പങ്കാളിക്കൊപ്പം പ്രണയം പങ്കിട്ടുകൊണ്ടായിരിക്കും. മറ്റെല്ലാവരേക്കാളും ജീവിതത്തിൽ ശോഭിക്കാൻ കഴിയുന്നതും ഇക്കൂട്ടർക്കാണ്. പങ്കാളിയുമായി രാവിലെയുള്ള ലൈംഗികബന്ധം (morning sex) ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രശസ്‌ത സൈക്കോ തെറാപിസ്‌റ്റായ വിഹാൻ സായൽ പറയുന്നു.
ഇരുട്ട് വീണാൽ മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്ന് എവിടെയും എഴുതി വച്ചിട്ടില്ല. ഗാഢനിദ്രയയിൽ ഉണർന്നതിന് ശേഷമുള്ള ലൈംഗിക ബന്ധം ശരീരത്തിന് മുഴുവൻ ഉണർവ് നൽകും. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനം ഏറെ ഉയർന്നിരിക്കുന്നതിനാൽ പങ്കാളിയുമായി വളരെ ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയും. സന്തോഷ ഹോർമോൺ എന്നറിയപ്പെടുന്ന ഓക്‌സിടോസിൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ദിവസം മുഴുവൻ ടെൻഷൻ ഫ്രീയായി മറ്റ് ജോലികളിൽ ഏർപ്പെടാനും കഴിയും. ഇതുകൂടാതെ ശരീരത്തിന് മതിയായ രോഗ പ്രതിരോധ ശേഷി നേടാനും ഇതുകൊണ്ടാവും. പുലർവേളയിലെ ലൈംഗിക ബന്ധം ശരീരത്തിന്റെ പ്രതിരോധ ശക്തികൂട്ടുകയും ജലദോഷം, പനി എന്നീ അസുഖങ്ങളെ തടയുന്ന രീതിയിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ക്രമീകരിക്കുമെന്നും വിവിധ പഠന റിപ്പോർട്ടുകൾ തെളിയിച്ചിട്ടുണ്ട്. ഇമ്യൂണോ ഗ്ലോബുലിൻ എ, അല്ലെങ്കിൽ ഐ.ജി.എ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തിൽ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വർദ്ധിക്കുന്നത്.
രാവിലെയുള്ള ജോംഗിങ്ങിനേക്കാൾ നല്ലതാണ് പുലർവേളയിലെ ലൈംഗികബന്ധമെന്നും വൈദ്യശാസ്ത്രം പറയുന്നു. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒരുമിനിറ്റിൽ അഞ്ച് കലോറി ഊർജമാണ് ശരീരം പുറന്തള്ളുന്നത്. മാത്രവുമല്ല പങ്കാളിയുമായുള്ള ബന്ധത്തിലെ ഇഴയടുപ്പം കൂട്ടാനും ഇതിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.