14 വർഷങ്ങൾക്ക് ശേഷം സൂപ്പർതാര ജോഡികളായ സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു. കുടുംബപ്രക്ഷകരുടെ പ്രിയസംവിധായകനായ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് ചിത്രം സംവിധാനം ചെയ്യുക. നസ്രിയ നസീമും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ, മണിച്ചിത്രത്താഴ്, രജപുത്രൻ, കമ്മിഷണർ എന്നിവയാണ് സുരേഷ് ഗോപി- ശോഭന ജോഡികൾ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രങ്ങൾ. ഇതുകൂടാതെ, 2005 ൽ പുറത്തിറങ്ങിയ ജയരാജിന്റെ മകൾക്ക് എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
നിലവിൽ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സുരേഷ്, തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ചിത്രത്തിൽ അഭിനയിക്കുക.