news

1. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കവുമായി ബി.ജെ.പി. ഈ മാസം 12ന് ആദ്യഘട്ട പ്രചാരണത്തിനായി മോദി കേരളത്തില്‍ എത്തും. ഏപ്രില്‍ 18ന് രണ്ടാംഘട്ട പ്രചരണത്തിന് എത്തുമ്പോള്‍ ശബരിമല സന്ദര്‍ശിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വേദികളിലാണ് മോദി പങ്കെടുക്കുന്നത്



2. പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. മോദി ശബരിമല ദര്‍ശനം നടത്തിയാല്‍ ബി.ജെ.പിക്ക് വലിയ നേട്ടമാകുമെന്ന വിലയിരുത്തലില്‍ സംസ്ഥാന നേതൃത്വം. എല്ലാ മണ്ഡലങ്ങളിലും മോദിയുടെ സന്ദര്‍ശനം ഗുണം ചെയ്യും. പ്രധാനമന്ത്രിക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എത്തിക്കാനും നീക്കം ശക്തമാക്കുന്നുണ്ട്

3. ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുവശമെന്ന് മായാവതി. കാവല്‍ക്കാരന്‍ എന്ന വാദവും പൊള്ളത്തരവും കൊണ്ട് വോട്ട് നേടാനാകില്ല. തെറ്റായ നയങ്ങളും പ്രവര്‍ത്തികളും കാരണം ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടും. മായാവതിയുടെ വിമര്‍ശനം, ഉത്തര്‍പ്രദേശില്‍ നടന്ന എസ്.പി- ബി.എസ്.പി, ആര്‍.എല്‍.ഡി മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രാചരണ റാലിക്കിടെ

4. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയ്ക്കും മായാവതിയുടെ വിമര്‍ശനം. 6000 രൂപയ്ക്ക് പകരം സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ തൊഴിലാണ് തങ്ങള്‍ വാഗ്ദാനം ചെയ്തത് എന്നും ന്യായ് പദ്ധതിയെ പരാമര്‍ശിച്ച് മായാവതി. കോണ്‍ഗ്രസ് ശ്രമിക്കുന്നത് മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ പരോക്ഷമായി സഹായിക്കാന്‍ എന്നും വിമര്‍ശനം. യു.പിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനോ തിരഞ്ഞെടുപ്പ് ജയിക്കാനോ അല്ല പാര്‍ട്ടി വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം എന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ യു.പിയിലെ സഹാറന്‍പുര്‍ മണ്ഡലത്തിലെ ദേവ്ബന്ദാണ് ആദ്യ സംയുക്ത റാലിയ്ക്ക് വേദിയായത്

5. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി സമാഹരിച്ച മസാല ബോണ്ടിന് അപൂര്‍വ നേട്ടം. ബോണ്ട് പൊതു വിപണിയില്‍ ഇറക്കുന്നത് ചടങ്ങായി നടത്താന്‍ തീരുമാനം. ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ അടുത്ത മാസം നടക്കുന്ന പൊതു പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും

6. മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത് കിഫ്ബി മസാല ബോണ്ടിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ. ആരോപണങ്ങളെ കുറിച്ച് മുഖ്യന്ത്രി മൗനം പാലിക്കുന്നത് ദുരൂഹം. ലാവ്ലിന് സി.ഡി.പി.ക്യുമായി ബന്ധമുണ്ടെന്ന പറഞ്ഞ ധനമന്ത്രി ഇപ്പോള്‍ നിലപാട് മാറ്റി. സി.ഡി.പി.ക്യുവിനെ പറ്റി ആക്ഷേപമില്ല. ബോണ്ട് വിവരം മറച്ചത് എന്തിന് എന്ന് വ്യകത്മാക്കണം എന്നും ചെന്നിത്തല.

7. അതേസമയം, കിഫ്ബിയില്‍ കോടികളുടെ നിക്ഷേപം നടത്തിയ കനേഡിയന്‍ കമ്പനിയും എസ്.എന്‍.സി ലാവ്ലിനും തമ്മില്‍ ബന്ധമില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊളിയുന്നു. ലാവ്ലിന്റെ 20 ശതമാനം ഓഹരികളാണ് സി.ഡി.പി.ക്യു കൈകാര്യം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ട്. ഇരു കമ്പനികളെയും സംബന്ധിച്ച് രാജ്യാന്തര മാദ്ധ്യമങ്ങള്‍ പലപ്പോഴായി പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ നിന്ന് ബന്ധം വ്യക്തമാണ്. രണ്ട് തവണ നല്‍കിയ വിശദീകരണം കൊണ്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ധമന്ത്രിക്ക് കഴിയാത്തതും തിരിച്ചടിയാണ്

8. ശബരിമല പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്ക് കുരുക്ക് മുറുകുന്നു. താരം ചട്ടലംഘനം നടത്തി എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കളക്ടര്‍ നോട്ടീസ് അയച്ചത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്. എന്തിനാണ് പെരുമാറ്റചട്ടം ലംഘിച്ചത്. ദൈവത്തിന്റെ പേര് എന്തിന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നൂ എന്നും ചോദ്യം. ബി.ജെ.പി ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് കളക്ടര്‍ ടി.വി അനുപമയും പ്രതികരിച്ചു

9. സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബി,.ജെ.പി. സുരേഷ് ചട്ടലംഘനം നടത്തിയിട്ടില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കളക്ട്ര്‍ പിണറായി വിജയന് ദാസ്യപണി ചെയ്യുന്നു എന്ന് പാര്‍ട്ടി വക്താവ് ബി.ഗോപാലകൃഷ്ണന്‍. കളക്ടറുടെ നടപടി പ്രശസ്തിക്ക് വേണ്ടി. കളക്ടര്‍ പെരുമാറ്റച്ചട്ട ലംഘനം എന്ത് എന്ന് പഠിക്കണം എന്നും ബി.ജെ.പിയുടെ വിമര്‍ശനം. താന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയിട്ടില്ല എന്ന് സുരേഷ് ഗോപി. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇത് എന്ത് ജനാധിപത്യം ആണ്. ഇതിന് ജനം മറുപടി നല്‍കും. കളക്ടറുടെ നോട്ടീസിന് ആലോചിച്ച് മറുപടി നല്‍കും എന്നും സുരേഷ് ഗോപി

10. ഇന്നലെ സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനത്ത് എന്‍.ഡി.എ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരുന്നു ശബരിമല മുന്‍നിറുത്തി വോട്ട് ചോദിക്കും എന്ന് സുരേഷ് ഗോപി വോട്ടര്‍മാരോട് പറഞ്ഞത്. ഇതിന് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നോട്ടീസ് അയക്കുക ആയിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം എന്നാണ് ആവശ്യം.