കുട്ടനാട്: ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം വീരഹനുമാൻ നടയിൽ ആഞ്ജനേയോത്സവത്തിന് 17ന് തിരിതെളിയും. 17നും 18നും പുലർച്ചെ 5ന് നിർമ്മാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽപൂജകൾ, രാവിലെ 8ന് പുരാണപാരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് രമേശ് ഇളമൺ നടത്തുന്ന പ്രഭാഷണം.

19ന് പുലർച്ചെ 5ന് നിർമ്മാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽപൂജകൾ, ഹനുമദ് ജയന്തി പൂജകൾ, 11ന് ദേവീനടയിൽ പ്രഭാഷണം, ലഹരിവിരുദ്ധ പ്രതിജ്ഞ, വിളിച്ചുചൊല്ലി പ്രാർത്ഥന, ഉച്ചയ്ക്ക് അന്നദാനം, തുടർന്ന് പുരാണപാരായണം, വൈകിട്ട് പ്രഭാഷണം, 20ന് പുലർച്ചെ 5ന് നിർമ്മാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽപൂജകൾ, വൈകിട്ട് പ്രഭാഷണം, 21ന് രാവിലെ 6 മുതൽ അഖണ്ഡനാമയജ്ഞം, 8ന് അതിവിശിഷ്ടമായ ഹനുമദ് പൂജകൾ, 10.30ന് പാൽ, പനിനീര്, കളഭം, കരിക്ക്, തേൻ, കുങ്കുമം, മഞ്ഞൾപ്പൊടി, ഭസ്മം എന്നിവകൊണ്ടുള്ള അഭിഷേകം, തുടർന്ന് എഴുന്നള്ളത്ത്, ഉച്ചയ്ക്ക് പുഴുക്കും കഞ്ഞിയും, വൈകിട്ട് 6.30ന് മംഗളാരതി.