modi

ഉദയ്‌പൂർ: തന്നെ ഭരണത്തിൽനിന്ന് പുറത്താക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന് എന്ത് തരംതാണ കളിക്കും തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദയ്‌പൂരിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു മോദി.

ത്രിപുരയിലെ ആളുകൾ പക്വതയുള്ളവരാണ്. അവർ ദീർഘകാലമായി ബി.ജെ.പിയെ കാത്തിരുന്നു. 25 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അവർ ബി.ജെ.പിയെ തിരഞ്ഞെടുത്തു. ഇടതുപാർട്ടിക്ക് പകരമായി അവർ തൃണമൂലിന് അവസരം നൽകാതിരുന്നതിന് നന്ദി.. ''കോൺഗ്രസും ഇടതുപാർട്ടികളും രാജ്യത്തെ വികസനത്തിന് എതിരാണ്. അഴിമതി, രാജ്യസുരക്ഷ, അതിർത്തിയിലെ ഭീകരത ഇതൊന്നും അവരുടെ പ്രശ്നമേയല്ല. രാത്രിയും പകലും ജോലിചെയ്യുന്ന കാവൽക്കാർക്കെതിരാണ് അവർ. അയൽരാജ്യത്തെ ഭീകരവാദികൾക്കെതിരായി എൻ.ഡി.എ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെ പാകിസ്ഥാന് സ്തുതിഗീതം പാടാൻപോലും അവർ മടിക്കില്ല"- മോദി പറഞ്ഞു.