ക്ഷീണമകറ്റാൻ സഹായിക്കുന്ന ബാർലിവെള്ളം സമ്പൂർണ ആരോഗ്യം നൽകുന്ന അത്ഭുത പാനീയമാണ്. ധാരാളം നാരുകളുണ്ടിതിൽ. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ മികച്ചത്. കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയെ നിയന്ത്രിക്കാനുള്ള അത്ഭുതകരമായ കഴിവ് ഇതിനുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾ ബാർലിവെള്ളം നിത്യവും കുടിക്കുക.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും അത്യുത്തമം. മൂത്രത്തിലെ അണുബാധയെ പ്രതിരോധിക്കാൻ ബാർലിവെള്ളം ധാരാളം കുടിക്കുക. ഒപ്പം മൂത്രതടസം മാറ്റാനും കിഡ്നി സ്റ്റോൺ പരിഹരിക്കാനും ഉത്തമമാണ്. എല്ലാവിധ ദഹനപ്രശ്നങ്ങളും അകറ്റി ദഹനം സുഗമമാക്കുന്നു ബാർലിവെള്ളം. ബാർലി കൂടുതൽ വെള്ളം ചേർത്ത് വേവിച്ചെടുത്ത പാനീയം നാരങ്ങാനീര് ചേർത്ത് ദിവസവും കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. ചർമ്മസംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റാനും ബാർലിവെള്ളം സഹായിക്കും. ചർമ്മപ്രശ്നങ്ങൾ അകറ്റാനും ബാർലി വെള്ളം സ്ഥിരമായി കുടിക്കുന്നത് ഗുണം ചെയ്യും.