തിരുവനന്തപുരം: പ്രമുഖ റിയൽ എസ്‌റ്രേറ്ര് സംരംഭകരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ 'കോൺഫിഡന്റ് ഗ്രീൻഫീൽഡ്" പദ്ധതിക്ക് കാര്യവട്ടത്ത് തുടക്കമായി. കാര്യവട്ടത്തെ അന്താരാഷ്‌ട്ര ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിന് സമീപമാണ്, മികച്ച നിക്ഷേപ സാദ്ധ്യതകളുമായി പുതിയ പദ്ധതി ഉയരുന്നത്. ടെക്‌നോപാർക്കിൽ നിന്ന് ഏഴുമിനുട്ടിനകം ഇവിടെയെത്താം.

ക്ളബ്ബ് ഹൗസ്, ഹെൽത്ത് ക്ളബ്ബ്, പാർട്ടി ഹാൾ, ഗെയിംസ് റൂം, കുട്ടികളുടെ കളിസ്ഥലം, സ്വിമ്മിംഗ് പൂൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. ചതുരശ്ര അടിക്ക് 3,999 രൂപ വിലയിൽ ഗ്രീൻഫീൽഡിലെ അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാം. തിരുവനന്തപുരം വിമാനത്താവളം, ലുലുമാൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ അതിവേഗം എത്താനുതകുന്ന, ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ 149-ാം പ്രോജക്‌ടാണിത്. ഫോൺ: 9895513333, 99954 55144.