ന്യൂഡൽഹി: ഇന്ത്യൻ സെെന്യത്തെ ശക്തിപ്പെടുത്താൻ പുതിയ ആയുധവുമായി ഇന്ത്യ. രാജ്യത്ത് ആദ്യമായി തദ്ദേശമായി വികസിച്ച ദീർഘദൂര പീരങ്കിയായ ധനുഷ് തിങ്കളാഴ്ച സൈന്യത്തിന് സമർപ്പിക്കും. അഡീഷണൽ ഡയറക്ട്രേറ്റ് ജനറൽ ഒഫ് പബ്ലിക്ക് ഇൻഫർമേഷൻ ഒഫ് ഇന്ത്യൻ ആർമി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മേയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ഇത് നിർമ്മിച്ചത് എന്നതും പ്രത്യേകതയാണ്.
ധനുഷിന്റെ 81 ശതമാനം ഭാഗങ്ങളും ഇന്ത്യ തദ്ദേശീയമായി നിർമിച്ചതാണ്. 38 കിലോമീറ്റർ ദൂരം വരെ ശേഷിയുള്ള ഇതിനെ സ്വദേശി ബൊഫേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും ഒരേപൊലെ ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിവിധയിടങ്ങളിലെ പരീക്ഷണത്തിന് ശേഷമാണ് ധനുഷ് ഇന്ത്യൻ സെെന്യത്തിന്റെ ഭാഗമാകുന്നത്.
ഏത് കാലാവസ്ഥകളിലും രാജസ്ഥാൻ മരുഭൂമിയിലും ലഡാക്ക് മലയിടുക്കുകളിലും ഒരു പോലെ ധനുഷ് ഉപയോഗിക്കാൻ കഴിയും . സാങ്കേതികമായെ ധനുഷ് മുന്നിട്ട് നിൽക്കുന്നു. ഡി.ആർ.ഡി.ഒ, ഡി.ജി.ക്യു.എ, ബി.ഇ.എ, എസ്.എ.ഐ.എൽ എന്നീ സർക്കാർ ഏജൻസികളിലെയും സ്വകാര്യ കമ്പനികളിലേയും വിദഗ്ദൻമാർ ചേർന്നാണ് ധനുഷ് വികസിപ്പിച്ചെടുത്തത്.
സ്വീഡിഷ് നിർമ്മിത ബൊഫോഴ്സിനെ വെല്ലുന്ന തരത്തിലാണ് ധനുഷ് പീരങ്കികളെ നിർമ്മിച്ചിരിക്കുന്നത്. വേഗതയിലും പ്രയോഗത്തിലും കൃത്യതയിലുമൊക്കെ മറ്റെല്ലാ പീരങ്കികളെ കടത്തിവെട്ടുന്നു. 155മി.മി/45 കാലിബർ ധനുഷ് ദീർഘദൂര മിസൈലുകളുടെ നിർമ്മാണത്തിന് കഴിഞ്ഞ മാസമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്.
India's #FirstEver indigenously designed & developed Dhanush 155mm/45 Calibre towed Gun System is ready for induction into #IndianArmy & will be handed over by Ordnance Factories Board #OFB on 8 April 19. Dhanush can be employed in all types of terrains. pic.twitter.com/o7ceCmDAeI
— ADG PI - INDIAN ARMY (@adgpi) April 7, 2019