തിരുവനന്തപുരം: രാജ്യത്തെ ക്ഷീരസഹകരണ പ്രസ്‌ഥാനങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ നാഷണൽ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.സി.ഡി.എഫ്.ഐ) ഡയറക്‌ടറായ മിൽമ തിരുവനന്തപുരം മേഖലാ ചെയർമാനായ കല്ലട രമേശിനെ തിരഞ്ഞെടുത്തു. ഡോ. കുര്യനാണ് എൻ.സി.ഡി.എഫ്.ഐയുടെ സ്ഥാപകൻ. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ ഡയറക്‌ടർ സ്ഥാനത്തെത്തുന്നത്. നിലവിൽ, ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക ഭരണ സമിതിയംഗമാണ് കല്ലട രമേശ്.
2007 മുതൽ മിൽമ തിരുവനന്തപുരം മേഖലയുടെ ചെയർമാനാണ് രമേശ്. 38 വർഷമായി ഈസ്‌റ്ര് കല്ലട ക്ഷീരോത്‌പാദക സഹകരണ സംഘം പ്രസിഡന്റായും 19 വർഷമായി തിരുവനന്തപുരം മേഖലാ യൂണിയന്റെ ഡയറക്‌ടറായും പ്രവർത്തിക്കുന്നു.